in

ബ്രാഹ്മണനായ അജിത്തും ക്രിസ്ത്യാനിയായ ശാലിനിയും ഒന്നിച്ചത് ത്രീവ പ്രണയത്തിന് ഒടുവിൽ, മക്കളെ വളർത്തുന്നത് മതമില്ലാതെ, താരദമ്പതികളുടെ ജീവിതം ഇങ്ങനെ

ബേബി ശാലിനിയില്‍ നിന്നും നടി ശാലിനിയിലേയ്ക്കള്ള മാറ്റം മലയാളി വളരെ വേഗത്തിലാണ് അംഗീകരിച്ചത്. മാമാട്ടിക്കുട്ടിയമ്മയായുള്ള ശാലിനി മതി ബേബി ശാലിനിയെ ഓര്‍ക്കാനെങ്കില്‍ അനിയത്തിപ്രാവിലെ ശാലിനിയെ മതി നായികയായുള്ള ശാലിനിയെ ഹൃദയത്തിലേറ്റാന്‍. പിന്നീട് മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ആരാധകര്‍ ഏറെയായിരുന്നു. ആ തമിഴ് സിനിമാ ബന്ധം ജീവിതത്തിലേ്യ്ക്കും എത്തപ്പെട്ടു.തമിഴകത്തിന്റെ സൂപ്പര്‍താരം തല അജിത്തിനെയാണ് ശാലിനി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

വെള്ളിത്തിരയില്‍ ജോഡികള്‍ ആയ ഇരുവരും ജീവിതത്തിലും ഒന്നിച്ചത് ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പതിവ് നായികമാരെപ്പോലെ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി ഇപ്പോള്‍. ബ്രാഹ്മണനായ അജിത്തും ക്രിസ്ത്യന്‍ പെണ്‍കുട്ടി ശാലിനിയുടെയും വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. 2000 ഏപ്രില്‍ 24 നാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ രണ്ടുപേരും വ്യത്യസ്ത മതത്തില്‍ പെട്ടവരായിരുന്നതിനാല്‍ രണ്ടു മതത്തിന്റെ രീതിയിലും വിവാഹചടങ്ങുകള്‍ നടത്തി.

രണ്ട് മക്കളാണ് ഇവര്‍ക്ക്. അനൗഷ്‌കയും അദ്വൈകും. അച്ഛനും അമ്മയും രണ്ട് മതത്തില്‍ ഉള്ളത് കൊണ്ട് തന്നെ മക്കള്‍ക്ക് പ്രത്യേക മതം ഒന്നും ഇല്ലാതെയാണ് ദമ്പതികള്‍ മക്കളെ വളര്‍ത്തുന്നത്. ദീപാവലി മുതല്‍ ക്രിസ്മസ് വരെ ഇവരുടെ വീട്ടില്‍ ആഘോഷിക്കാറുണ്ട്. പള്ളികളിലും അമ്പലത്തിലും മാറി മാറി പോകാറുമുണ്ട്, ശാലിനി പറഞ്ഞു. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് ശേഷം പ്ലസ് ടു പരീക്ഷയ്ക്കായുള്ള ഒരുങ്ങുകയായിരുന്നു അപ്പോള്‍ ശാലിനി.

ഈ സമയത്തായിരുന്നു അമര്‍ക്കളം എന്ന അജിത് ചിത്രത്തിനായി താരത്തെ സംവിധായകന്‍ സമീപിച്ചത്. പരീക്ഷ സമയമായതിനാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇല്ല എന്നായിരുന്നു ശാലിനിയുടെ മറുപടി. ശാലിനി സിനിമ നിരസിച്ചു എന്നറിഞ്ഞതിന് പിന്നാലെയായാണ് താരത്തെ അജിത്ത് വിളിച്ചത്. തീരുമാനത്തെക്കുറിച്ച് ഒന്നൂടെ ചോദിക്കുകയായിരുന്നു താരം. പരീക്ഷയ്ക്ക് ശേഷമേ സിനിമ ചിത്രീകരിക്കുന്നുള്ളൂവെന്ന് അജിത്തും സംവിധായകനും ഉറപ്പ് നല്‍കിയതോടെ ശാലിനി സിനിമയ്ക്ക് ഡേറ്റ് നല്‍കി. ചിത്രീകരണം നടക്കുമ്പോള്‍ ശാലിനിക്ക് പരിക്ക് പറ്റിയതില്‍ വലിയ സങ്കടമായിരുന്നു അജിത്തിന്. ഇതിന്റെ പേരില്‍ നിരവധി തവണ അജിത്ത് ശാലിനിയോട് ക്ഷമ ചോദിച്ചിരുന്നു. അങ്ങനെയാണ് പ്രണയത്തിന് തുടക്കമിട്ടത്.

അമര്‍ക്കളം റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ ഇവരുടെ പ്രണയം പ്രേക്ഷകര്‍ക്കിടയില്‍ പരന്നിരുന്നു. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത് ശാലിനിയായിരുന്നു. കുടുംബവും അഭിനയവും ഒരുപോലെ കൊണ്ടുപോവാന്‍ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു ശാലിനി അഭിനയ ജീവിതത്തില്‍ നിന്നും മാറിനിന്നത്. എങ്കിലും അജിത്തിന്റെ സിനിമാ ജീവിതത്തില്‍ സപ്പോര്‍ട്ടുമായി ശാലിനി ഇപ്പോഴും കൂടെയുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇവരെ മാതൃകാ ദമ്പതികളായാണ് പലരും വിശേഷിപ്പിക്കുന്നത്. സിനിമാഭിനയം അവസാനിപ്പിച്ചതില്‍ തനിക്ക് ഒരു തരത്തിലുമുള്ള നഷ്ടബോധവുമില്ലെന്നും ശാലിനി പല വേദികളിലും പറഞ്ഞിട്ടുണ്ട്.

Written by admin

അമ്പോ ഈ ലുക്കിൽ ഒരു സിനിമയിൽ വന്നാൽ പൊളിക്കും.. ഗ്ലാമറസായി നടി മീര ജാസ്മിൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ കാണാം

ആരും ഒന്നു നോക്കിപ്പോകുന്ന ഈ സൗന്ദര്യം, ഈ സുന്ദരിക്കായ് തമിഴ് നാട്ടിൽ ക്ഷേത്രം വരെ നിർമ്മിച്ചിട്ടുണ്ട്, പുതിയ കിടിലൻ ഫോട്ടോസ് കാണാം