പ്രശസ്ത ടെലിവിഷന്‍ താരം ശ്വേത തിവാരി ഇപ്പോഴും ചെറുപ്പമാണ്. തന്റെ സൗന്ദര്യം കൊണ്ട് പുതിയ താരങ്ങള്‍ക്ക് വെല്ലുവിളിയാകാന്‍ അവര്‍ക്ക് ഇന്നും സാധിക്കുന്നുണ്ട്. പ്രശസ്ത റിയാലിറ്റിഷോയായ ബിഗ്ബോസ് ഹിന്ദി പതിപ്പില്‍ കൂടി ജനലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ സീരിയല്‍ സിനിമ താരമാണ് നടി ശ്വേത തിവാരി. വിവാദമായ വെളിപ്പെടുത്തലുകള്‍ പലപ്പോഴും നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നണ്ട്.
വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരകാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത പറയുന്നു. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പാതി വഴിയില്‍ ശ്വേത ഉപേക്ഷിച്ചിരുന്നു. രണ്ട് വിവാഹങ്ങളില്‍ നിന്നും രണ്ട് മക്കളും താരത്തിന് ഉണ്ട്. ആദ്യ വിവാഹത്തിലെ ജീവിതം കഠിനമായിരുന്നുവെന്നുവെന്നും നിരന്തരം ജീവിതത്തില്‍ പ്രശനങ്ങള്‍ ആദ്യ ഭര്‍ത്താവ് ഉണ്ടാക്കിയെന്നും താരം വെളിപ്പെടുത്തുന്നു.
ആദ്യ ഭര്‍ത്താവ് സീരിയല്‍ ഷൂട്ടിംഗ് സൈറ്റുകളില്‍ മദ്യപിച്ചു എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും തന്നെ നാണം കെടുത്തികൊണ്ടിരുന്നുവെന്നും പല തവണ കാലില്‍ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടര്‍ന്നപ്പോള്‍ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറയുന്നു. 2007 ലാണ് ശ്വേത നടന്‍ കൂടിയായ രാജ ചൗദരിയുമായി ബന്ധം വേര്‍പ്പെടുത്തുന്നത്. പിന്നീട് രണ്ടാം വിവാഹം ശ്വേത കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ല്‍ നടന്ന വിവാഹത്തില്‍ അഭിനവ് കൊഹ്ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാര്‍ഹിക പീഡനമാണ് ബന്ധം പിരിയാന്‍ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു.
രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറുണ്ടെന്നും ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തു അണുബാധ ഉണ്ടായാല്‍ വലിയ വേദന ഉണ്ടാകുമെന്നും അത് താന്‍ നീക്കം ചെയ്തെന്നും താന്‍ പറയാറുണ്ടെന്ന് ശ്വേത പറയുന്നു. ഇപ്പോള്‍ സന്തോഷതോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കാറുണ്ട് പക്ഷെ വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരകാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത പറയുന്നു.
ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്വേത തിവാരി മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത ഇടക്കിടെ വന്നിരുന്നു. ഇതിനിടെ മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവ് അഭിനവ് കോലിക്കെതിരേ പരാതി നല്‍കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് മര്‍ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ശ്വേത നല്‍കിയ പരാതിയില്‍ പറയുന്നു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ശ്വേതയുടെ മകള്‍ പാലക്. 2017 മുതലാണ് പാലക് മോഡലിങ് ആരംഭിക്കുന്നത്. അന്ന് മുതല്‍ അഭിനവ് മകളെ മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയാണെന്നും പരിഹസിക്കുകയാണെന്നും ശ്വേത പറയുന്നു.