in ,

പക്വതയാവാത്ത പ്രായത്തിലെടുത്ത തീരുമാനമായിരുന്നു വിവാഹം, ആ വേദന മറികടക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല; തുറന്നു പറഞ്ഞ് ആൻ അഗസ്റ്റിൻ

പ്രശസ്ത ചലച്ചിത്ര താരം അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിൻ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്.ആദ്യ ചിത്രത്തിൽ തന്നെ ആനിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നേടിയെടുക്കുവാൻ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രവുമായി തന്റേടിയായ പെൺകുട്ടിയായി എത്തിയ താരം സിനിമയിൽ മറ്റൊരു വഴി തെളിയിക്കുകയായിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത അർജുനൻ സാക്ഷി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു.

തുടർന്ന് ത്രീ കിംഗ്സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആർട്ടിസ്റ്റ്, നീന, സോളോ എന്നി ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. സിനിമാ മേഖലയിൽ തിളങ്ങിനിന്നിരുന്ന സാഹചര്യത്തിലായിരുന്നു 2014 താരം വിവാഹിത ആയത്. എന്നാൽ തുടർന്ന് കുടുംബ ജീവിതത്തിൽ ഉണ്ടായ പല പ്രശ്നങ്ങളും ബന്ധം വേർപിരിയുന്നതിലേക്ക് താരത്തിന്റെ നിലപാടുകളും തീരുമാനങ്ങളും കൊണ്ടെത്തിക്കുകയായിരുന്നു. അച്ഛന്റെ വേർപിരിയലും പ്രശ്നങ്ങളുമെല്ലാം സിനിമയിൽ നിന്ന് ആനിനെ അകറ്റി നിർത്തുകയും ചെയ്തു

ഏറെ നാളുകൾക്ക് ശേഷം സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങി സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ് താരം. വിവാഹബന്ധം ഒരു എടുത്തുചാട്ടം ആകാം, മെച്യൂരിറ്റി ആണ് ജീവിത ബന്ധം തീരുമാനിക്കുന്നത് എന്നൊന്നും ഞാൻ ഒരിക്കലും പറയില്ലെങ്കിലും അതിനൊരു പ്രാധാന്യം ഉണ്ടാകാം എന്നാണ് എൻറെ ജീവിതം എന്നെ പഠിപ്പിച്ചത് എന്ന് താരം പറയുന്നു. തൻറെ കല്യാണം ഒരു എടുത്തുചാട്ടം ആയി പോയി എന്നാണ് താരം പറയുന്നത്. പക്ഷേ എങ്കിലും എല്ലാം നടക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. എൻറെ ജീവിതം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

നല്ല ഓർമകളും ചീത്ത ഓർമ്മകളും ഉണ്ടാകും. വേണ്ടത് മാത്രം സ്വീകരിക്കാം. പക്ഷേ ആ സമയങ്ങളിൽ ഒക്കെ തൻറെ അച്ഛൻറെ ഇടനെഞ്ചു മിസ് ചെയ്തിട്ടുണ്ടെന്നും അച്ഛൻ ഉണ്ടായിരുന്നേൽ എനിക്ക് ആ നെഞ്ചിൽ പോയി കിടക്കാം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ അച്ഛൻ ഷൂട്ടിങ് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു തരും. അതുകൊണ്ട് സിനിമ എന്ന് പറയുന്നത് തന്നെ അച്ഛനായിരുന്നു എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനയിക്കാൻ വിളിച്ചപ്പോൾ തന്നെ അച്ഛനുവേണ്ടി അഭിനയിക്കാനാണ് തനിക്ക് ആദ്യം തോന്നിയത്. അച്ഛൻ കാണുമ്പോൾ അച്ഛന് വലിയ അഭിമാനം ആകും എന്ന് കരുതിയിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

സിനിമയിലേക്ക് കടന്നു വന്ന ചെറിയ സമയം കൊണ്ട് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം അടക്കം നേടിയെടുക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അച്ഛൻറെ വേർപാട് ജീവിതത്തിൽ എന്നും തനിക്ക് മറക്കാനാകാത്ത ഒരു കാര്യം തന്നെയാണെന്ന് താരം വ്യക്തമാക്കുന്നു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ രണ്ടാം തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Written by admin

നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും, തേച്ചുകുളി ശനിയാഴ്ചകളിൽ, തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് ഊർമ്മിള ഉണ്ണി

ഞാൻ ഒറ്റക്കാണ് നാലു മക്കളെയും നോക്കാറ്, അമ്മമാരു തന്നെ വളർത്തിയാലേ മാത്രമേ മക്കൾ ശരിയാകൂ: അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന പറയുന്നു