in , ,

ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു, പക്ഷേ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് ഇങ്ങനെ; ശാലു മേനോൻ പറയുന്നു

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തൻറെ കഴിവ് തെളിയിക്കാൻ സാധിച്ച അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം തിളങ്ങിയ ആളാണ് ശാലുമേനോൻ. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന ശാലു അഭിനയജീവിതത്തിൽ സജീവമായിട്ട് വർഷങ്ങളായി. പ്രമാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചതിനുശേഷമായിരുന്നു ശാലുവിന്റെ വിവാഹം നടന്നത്.

ശാലുവിന്റെ ഭർത്താവ് സജി നായരും അഭിനയ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്. 2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പിന്നീട് രംഗത്തേക്ക് അഭിനയത്തിലേക്ക് വീണ്ടും തിരികെ എത്തിയിരുന്നു. എങ്കിലും അഭിനയത്തിൽ സജീവമായിരുന്നു എന്ന് പറയുവാൻ സാധിക്കുകയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ സജി നായർ പങ്കുവെച്ച പല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശാലുമേനോനെ താൻ ആദ്യമായി കണ്ടതും ബന്ധം വളർന്നതുമൊക്കെ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി.

സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് താൻ ശാലുവിനെ കാണുന്നതെന്നും അടുക്കുന്നതെന്നും സജി നായർ പറയുകയുണ്ടായി. അതിനുശേഷം നല്ല സുഹൃത്തുക്കളായി എന്നും പിന്നീട് തമ്മിൽ പ്രണയത്തിലാവുകയായിരുന്നു ഇരുവരും. വീട്ടുവിശേഷങ്ങൾ ആയിരുന്നു തങ്ങൾ കൂടുതലും പങ്കുവെച്ചിരുന്നത് എന്ന് മുൻപ് ഇരുവരും വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ അമ്പല നടയിൽ വച്ച് വളരെ ലളിതമായ വിവാഹ ചടങ്ങിലൂടെയാണ് സജി ശാലുവിന്റെ കഴുത്തിൽ മിന്നുചാർത്തിയത്.

ഇരുവരും തമ്മിൽ നല്ല രീതിയിൽ കുടുംബ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ വിവാഹമോചനത്തെ പറ്റിയുള്ള പല വാർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ചെന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ തന്നെപ്പറ്റി മറ്റുള്ളവർക്ക് ഉണ്ടായ പല തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു എന്ന് ശാലുവും വ്യക്തമാക്കുന്നുണ്ട്.nസത്യം മനസ്സിലാക്കാതെ ആണിനെ ആയാലും പെണ്ണിനെ ആയാലും ആക്ഷേപിക്കരുത് എന്നാണ് തനിക്ക് പറയാനുള്ളത്. താൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഒന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ച് എന്നും ശാലു മേനോൻ പറയുന്നു.

വ്യക്തിയെന്ന നിലയിൽ സ്വയം പാകപ്പെടുത്തുവാനും പുതുക്കി പണിയുവാനും ജയിലിലെ ദിവസങ്ങൾ തനിക്ക് ഇടവരുത്തി. അന്നേവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിലിൽ 49 ദിവസം കഴിഞ്ഞ് എന്നുമാണ് ശാലു പറയുന്നത്. പലതരം മനുഷ്യരെ കാണാനും കുടുംബത്തിൽ ഉപേക്ഷിക്കപ്പെട്ടവർ നിസ്സഹായരായ അവർ അങ്ങനെ ഒരുപാട് ആളുകൾ എല്ലാ മതങ്ങളിലും വിശ്വസിക്കുവാൻ ഞാൻ ശീലിച്ചത് ആ കാലത്താണെന്നും വിശ്വാസമാണെന്ന് തന്നെ പിടിച്ചുനിർത്തിയത് എന്ന് താരം വ്യക്തമാക്കുന്നുണ്ട്. ചെയ്തുപോയ തെറ്റ് ഓർത്ത് പശ്ചാത്തപിക്കുന്നവരെ, സാഹചര്യങ്ങൾ കൊണ്ട് തെറ്റിലേക്ക് എത്തിയവർ, ഞാൻ എൻറെ അമ്മയെ പോലെ കണ്ടവർ, ജാമ്യം കിട്ടിയിട്ടും പോകാൻ ഇടം ഇല്ലാത്ത മനുഷ്യർ..

അവരുടെ കഥകളും അനുഭവങ്ങളും ഒക്കെ അവർ എന്നോട് പങ്കുവെച്ചു എന്നും അതുമായി തട്ടിച്ചുനോക്കുമ്പോൾ എൻറെതൊന്നും ഒരു പ്രശ്നമേ അല്ല എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു എന്ന് ശാലു പറഞ്ഞിരുന്നു. ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം ഞാൻ മാറ്റിയെടുത്തു എന്ന് ശാലു പറയുന്നുണ്ട്. ജീവിതത്തിൽ പക്വത വന്നു എന്നും ഇപ്പോൾ ഞാൻ ബോൾഡ് ആണെന്നും ആ മോശം ദിവസങ്ങൾ ഒക്കെ ജീവിതത്തിൽ നിന്ന് പാടെ മറന്നു കളഞ്ഞു എന്നുമാണ് ശാലു വ്യക്തമാക്കിയിരിക്കുന്നത്.

Written by admin

രണ്ടാമത് ഒരു വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ്? കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്

എന്റെ ഭർത്താവിനെ വളച്ചെടുത്ത് നാലര വർഷത്തോളം അയാളുടൊപ്പം കിടക്ക പങ്കിട്ടവളെ ഞാൻ മകളായി എങ്ങനെ കാണും? കങ്കണക്കെതിരെ തുറന്നടിച്ച് സറീന വഹാബ്