ഗായകന്‍ എം ജി ശ്രീകുമാറിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ യൂട്യൂബിലൂടെ പാചക വീഡിയോകളും ലേഖ പങ്കുവയ്ക്കാറുണ്ട്. എം ജി ശ്രീകുമാറാകട്ടെ ഗാായകന്‍ എന്നതില്‍ ഉപരി ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായും അദ്ദേഹം തിളങ്ങുകയാണ്. തങ്ങളുടെ 20 വര്‍ഷമായ അഗാധ ബന്ധത്തെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ ഇരുവരും.
2000 ലാണ് ഞങ്ങള്‍ വിവാഹിതര്‍ ആകുന്നത്. അതിനു മുന്‍പ് ലിവിങ് റിലേഷനില്‍ ആയിരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്നതുമാണ്. ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും.
ആ ധൈര്യത്തിലാണ് ഇനിയും ഒരു പ്രശ്‌നവുമില്ലാതെ ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന് പറയുന്നതെന്നും ശ്രീകുമാര്‍ പറയുന്നു. ആഴത്തില്‍ ഈശ്വര വിശ്വാസം ഉള്ളവര്‍ ആണ് തങ്ങള്‍ ഇരുവരും. മുന്‍പേ എല്ലാ മാസവും ഗുരുവായൂരില്‍ പോയിരുന്നു. ദിവസവും എറണാകുളത്തപ്പനെയോ രവിപുരത്തപ്പനെയോ കണ്ട് തൊഴാറുണ്ട്. ശ്രീക്കുട്ടന്‍ മൂകാംബികയുടെ വലിയ ഭക്തന്‍ ആണ്. തങ്ങളുടെ വിവാഹം നടന്നത് അവിടെ വച്ചാണ്.
എപ്പോഴും സ്‌നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നും ലേഖ പറയുന്നു. ഇപ്പോഴത്തെ ട്രെന്റാണ് വിവാഹ മോചനം. നമ്മള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങള്‍ ഒക്കെ ഉണ്ടാകുന്നത് ഒരാളുടെ കാര്യത്തില്‍ മറ്റൊരാള്‍ നിയന്ത്രണം വയ്ക്കുമ്പോള്‍ ആണ്. ഒരു വ്യക്തിക്ക് എന്താണ് ഇഷ്ടം അതയാള്‍ ചെയ്യട്ടെ.
പക്ഷെ ഒരു സ്ത്രീക്ക് മോശപ്പെട്ട ഒരു ഇഷ്ടം ആന്നെകില്‍ അത് ഒരു പുരുഷനും സമ്മതിക്കില്ല. നേരെ തിരിച്ചും അത് അങ്ങനെയാണ്.
അതുപോലെ ഏറ്റവും അഭിമാനമുള്ള ഒരു കാര്യം ഇന്നേവരെ എന്റെ പേര് വച്ച് ഒരു സ്ത്രീയെക്കുറിച്ചും അനാവശ്യമായി പറഞ്ഞിട്ടില്ല എന്നതാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബ ജീവിതം ഭദ്രമാകാന്‍ നമ്മള്‍ ഒന്ന് താഴ്ന്നു കൊടുത്താല്‍ മതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് ലേഖ ശ്രീകുമാറും പറയുന്നു.
പിന്നെ അണ്ടര്‍സ്റ്റാന്റിങ് വേണം അല്ലാതെ പരസ്പരമുള്ള സ്‌നേഹമോ വിശ്വാസമോ, ഇല്ലെങ്കില്‍ ജീവിതം മുന്‍പോട്ട് പോകാന്‍ പ്രയാസവുമാണ്. അത് എനിക്ക് വ്യക്തിത്വം ഇല്ലാഞ്ഞിട്ടല്ല ലേഖ ശ്രീകുമാര്‍ വ്യക്തമാക്കി. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു.
ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്റിങ്. നിറഞ്ഞ മനസ്സോടെ ഞാന്‍ അത് വേണ്ടെന്നു വയ്ക്കും. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ വിജയം എന്നും ലേഖ പറഞ്ഞു വയ്ക്കുന്നു.