ഏതൊരു വ്യക്തിയെയും സംബന്ധിച്ച് വൈകാരികമായ ഒന്ന് തന്നെയാണ് പ്രണയം എന്ന് പറയുന്നത്. ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നായി പ്രണയം മാറിയിരിക്കുകയാണ്. മുൻപ് തുറന്നു പറയുവാൻ മടിച്ചിരുന്ന പ്രണയം ഇന്ന് തുറന്നു പറയുന്നതിൽ എല്ലാവരും മുൻപന്തിയിൽ തന്നെയാണ്. ആണും പെണ്ണും ചേരുന്നത് മാത്രമല്ല പ്രണയമെന്ന് കാലങ്ങൾ തെളിയിച്ചുകഴിഞ്ഞു. ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ളതും പ്രണയത്തിൻറെ അതിർവരമ്പുകൾ ലംഘിക്കുന്നു എന്നാണ് സമീപകാലത്ത് പല അനുഭവങ്ങളും വെളിപ്പെടുത്തുന്നത്.
ലെ സ്ബിയൻ, ഗേ എന്നൊക്കെ പറയുന്നത് എന്തോ ചീത്ത കാര്യമാണെന്ന് കേൾക്കുകയും പറയുകയും ചെയ്യുകയും അതിൻറെ നേർചിത്രങ്ങൾ കാണുമ്പോൾ മുഖം തിരിക്കുകയും നെറ്റി ചുളിക്കുകയും ചെയ്യുന്നവർക്ക് ഇടയിലേക്ക് ഇന്ന് ഇതിന് കൂടുതൽ സ്വീകാര്യത ഏറെ വന്നിരിക്കുകയാണ്. ഏതൊരു മനുഷ്യനെയും സംബന്ധിച്ച് സ്വാഭാവികമായി തോന്നാവുന്ന ഒന്നാണ് ഇതൊക്കെ എന്നും ഇതൊന്നും ആരുടേയും തെറ്റല്ലെന ന്നും ജന്മനാ ഉണ്ടാകുന്നതാണ് എന്ന് പഠനങ്ങൾ തെളിയിച്ചതോടുകൂടി ജീവിതത്തിൻറെ ഈ അവസ്ഥ വിശേഷങ്ങൾ അംഗീകരിക്കുവാൻ സമൂഹം തയ്യാറായി കഴിഞ്ഞിരിക്കുകയാണ്.
ലെ സ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്. ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതോടൊപ്പം തന്നെ വൻതോതിലുള്ള വിവാദങ്ങളാണ് ഇത് വഴിവെച്ചത്. അശോക് ആർ നാഥ് സംവിധാനം ചെയ്ത സന്ദീപ് നിർമ്മിക്കുന്ന ചിത്രത്തിൽ സ്വവർഗ ലൈംഗികതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട്. സ്വവർഗാനുരാഗിയായ കന്യാസ്ത്രീ മറ്റൊരു സ്ത്രീയെ ലൈംഗിക ആസക്തിയോടെ ചുംബിക്കുന്ന ട്രെയിലറിലെ രംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ബാല്യംമുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ നീങ്ങുന്ന കഥാതന്തു അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമ്മപ്പെടുത്തുകയാണ്. വൈകാരികത ഒട്ടും ചോർന്നുപോകാതെ പച്ചയായ ആവിഷ്കരണത്തിൽ ലൂടെ ഉള്ള കഥ പറച്ചിലാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. പോൾ വി ക്ലിഫ് ആണ് തിരക്കഥ. ജാനകി സുധീർ, അമൃതാ വിനോദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മടവൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസബിയൻ പ്രണയങ്ങൾ കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായ രീതിയിൽ ആയിരുന്നു പറഞ്ഞിരുന്നത്. അതിനൊക്കെ ശേഷം കുറേ വർഷങ്ങൾ കഴിയുമ്പോഴാണ് ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങാൻ പോകുന്നത്. ഹോളിവുഡ് എന്നത് ഒരു അക്കാദമിക് ഉദ്ദേശത്തോടെ നിർമ്മിച്ച ചിത്രമാണെന്ന് ഇതിൻറെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. സിനിമയുടെ ഇതിവൃത്തം എന്നത് വിശുദ്ധ മുറിവ് എന്ന അർത്ഥം വരുന്ന ടൈറ്റിൽ തന്നെയാണ്. പ്രസിദ്ധീകരിച്ച നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ചിത്രത്തിൻറെ പടങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറയുന്നത്.