ഇന്ന് സോഷ്യൽ മീഡിയ അടക്കിവാഴുന്നത് ഫോട്ടോഷൂട്ടുകളും സെലിബ്രിറ്റികളും ആണ് എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റും പറയാൻ സാധിക്കില്ല. കാരണം ഓരോ ചിത്രങ്ങളും അത്ര പെട്ടെന്ന് തന്നെ ആളുകളെ നേടിയെടുക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും അടക്കം ധാരാളം ആളുകൾ ഫോട്ടോഷൂട്ടിലേക്ക് കടന്നുവരികയും വളരെ പെട്ടെന്ന് തന്നെ ഈ മേഖലയിൽ സജീവമായി മാറുകയും ചെയ്യാറുണ്ട്.
ആദ്യ കാലത്ത് സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളും മോഡലുകളും മാത്രം കൈയ്യടക്കി വാണിരുന്ന ഫോട്ടോഷൂട്ട് എന്ന മേഖലയിലേക്ക് ഇന്ന് സാധാരണക്കാർപോലും വളരെ പെട്ടെന്ന് തന്നെ കടന്നുവരുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് കുറച്ച് അധികം കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ആളുകളുടെ പ്രീതി പിടിച്ചുപറ്റാം എന്നതുതന്നെയാണ് ഫോട്ടോഷൂട്ട്കൾക്ക് ഇത്രയേറെ പ്രാധാന്യത്തിന് കാരണമായത്.കോവിഡ് കാലഘട്ടമാണ് ഫോട്ടോഷൂട്ട്കളുടെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നത്.
വീടിന്റെ നാലുചുമരുകൾക്കുള്ളിൽ എല്ലാവരും തളച്ചിടപിപെട്ടപ്പോൾ സമൂഹ മാധ്യമങ്ങൾ കൂടുതൽ സജീവമാവുകയായിരുന്നു. ഈ സാഹചര്യത്തിൽ ആളുകളിലേക്ക് വളരെ പെട്ടെന്ന് തന്നെ കടന്നുചെല്ലുന്നതിനും തങ്ങളുടെ സാന്നിധ്യം നിലനിർത്തുന്നതിനും പ്രിയപ്പെട്ട താരങ്ങൾക്കുള്ള ഉപാധിയായിരുന്നു ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നത്. തുടക്ക സമയത്ത് യൂട്യൂബ് ചാനലുകളിലൂടെയും മറ്റും ദിനചര്യകൾ പ്രദർശിപ്പിച്ചുകൊണ്ട് ആയിരുന്നു താരങ്ങൾ സജീവമാകാൻ തുടങ്ങിയത്.
പിന്നീട് അത് ഫോട്ടോഷൂട്ട് എന്ന മേഖലയിലേക്കു മാറി മറിയുകയായിരുന്നു.കോവിഡ് ഒക്കെ കഴിഞ്ഞപ്പോൾ താരങ്ങൾ സിനിമ, സീരിയൽ രംഗത്ത് സജീവമായപ്പോൾ ഫോട്ടോഷൂട്ടുകളുടെ മേഖല മോഡലുകളും സാധാരണക്കാരും ഏറ്റെടുക്കുകയായിരുന്നു. പുതിയ പുതിയ തീമിലുള്ള ഓരോ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിലേക്ക് കടന്നു വരുവാൻ തുടങ്ങി. നിരവധി ആളുകളാണ് ഫോട്ടോഷൂട്ട്കളിലൂടെ പ്രശസ്തരായി മാറിയത്. ആർക്കും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ചെയ്യാവുന്ന ഒന്നായി ഫോട്ടോഷൂട്ടുകൾ മാറി മറിയുകയായിരുന്നു.
വണ്ണം അധികമില്ലാത്ത മെലിഞ്ഞ സൗന്ദര്യം തുളുമ്പുന്ന ആളുകളായിരുന്നു ഫോട്ടോഷൂട്ടുകളിൽ തുടക്കകാലത്ത് മോഡലുകളായി പ്രത്യക്ഷപ്പെട്ടിരുന്നത് എങ്കിൽ അതിന് വലിയ തോതിൽ മാറ്റം വന്നു കഴിഞ്ഞിരിക്കുകയാണ്. കറുത്തവർക്കും അധിക വണ്ണമുള്ളവർക്ക് ഫോട്ടോഷൂട്ടിൽ ഒരുപോലെ സജീവമാക്കാം എന്ന് പിന്നീട് വന്ന പല ചിത്രങ്ങളും തെളിയിക്കുകയുണ്ടായി. മഹാദേവൻ തമ്പിയെ പോലെയുള്ള ഫോട്ടോഗ്രാഫർമാർ കൂടി ഈ മേഖലയിൽ സജീവമായതോടുകൂടി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരും കച്ചവടക്കാരും പോലും ഫോട്ടോ ഷൂട്ടുകളിലേക്ക് കടന്നു വരുവാൻ തുടങ്ങി.
ഭാഷയ്ക്കും ദേശത്തിനും അതിർവരമ്പുകളില്ലാത്ത ഒന്നായി ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് മാറിമറിയുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഒരു തനി നാടൻ ഫോട്ടോഷൂട്ട് ആണ്. ശ്രീലക്ഷ്മി അരവിന്ദാക്ഷൻ എന്ന മോഡലാണ് ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്ലാമറിനും നാടൻ ഭംഗിക്ക് ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ഫോട്ടോഷൂട്ട് ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.