തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയും അവതാരികയും ആണ് ശ്രീ റെഡ്ഡി. വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് മേൽ ശബ്ദിച്ചു കൊണ്ടാണ് താരം എപ്പോഴും പ്രശസ്ത ആയിട്ടുള്ളത്. സംവിധായകരും നിർമ്മാതാക്കളും തന്നെ ലൈം ഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് 2018 തെലുങ്ക് ഫിലിം ചേംബറിന് മുന്നിൽ മേൽ വസ്ത്രം ഊരി പ്രതിഷേധിച്ചുകൊണ്ട് എത്തിയാണ് ശ്രീ റെഡ്ഡി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
അതിനുശേഷം സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും അടക്കം താരത്തിന്റെ കാര്യങ്ങൾ നിറഞ്ഞുനിന്നിരുന്നു. ഗ്ലാമർ വേഷങ്ങൾ അടക്കം സിനിമയിൽ കൈകാര്യം ചെയ്യുവാൻ യാതൊരു മടിയുമില്ലാത്തതുകൊണ്ടുതന്നെ നിരവധി ആരാധകരെയും വളരെ കുറഞ്ഞ സമയം കൊണ്ട് നേടിയെടുക്കുവാൻ ശ്രീ റെഡ്ഡിക്ക് സാധിച്ചിട്ടുണ്ട്. എന്ത് കാര്യത്തിനെ പറ്റിയും തുറന്ന നിലപാടും അഭിപ്രായവും മറ്റുള്ളവർ എന്ത് കരുതുന്നു എന്ന് ചിന്തിക്കാതെ വ്യക്തമാക്കാനാണ് പലപ്പോഴും ശ്രീ റെഡി ശ്രമിക്കുന്നത്.
അടുത്തിടെ ഒരു ഇൻറർവ്യൂവിൽ വിശാലിനെ പറ്റി നടത്തിയ പ്രസ്താവന ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരുന്നത്. വിശാലിന്റെ അത് അനാക്കോണ്ടയുടെ പോലെയാണ് എന്നാണ് താരം പറഞ്ഞിരുന്നത്. നാനിയ്ക്ക് എതിരെ ലൈം ഗിക ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡിക്ക് നേരെ വിമർശനവുമായി വിശാൽ മുൻപ് രംഗത്തെത്തിയിരുന്നു. നാനി എൻറെ അടുത്ത സുഹൃത്താണെന്നും എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം എന്ന് വിശാൽ പറഞ്ഞിരുന്നു. അതുകൊണ്ടല്ല ഞാൻ അദ്ദേഹത്തെ ന്യായീകരിക്കുന്നത്.
എല്ലാവരോടും നന്നായി പെരുമാറുന്ന നാനിക്കെതിരെ ആരോപണങ്ങൾ നടത്തിയത് അദ്ദേഹത്തെ അറിയാവുന്ന ആരും വിശ്വസിക്കില്ല എന്നും നാനി വൃത്തികെട്ടവൻ ആണ് എങ്കിൽ അദ്ദേഹത്തിനെതിരെ ശ്രീ റെഡ്ഡി തെളിവുകൾ നൽകണമെന്നും എല്ലാത്തിനും തെളിവുണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നും വിശാൽ പറയുകയുണ്ടായി.അവർ പറയുന്നത് വിശ്വസിക്കാൻ തോന്നുന്നില്ലെന്നും ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ ആയിരിക്കും അവരുടെ അടുത്ത ഇരയെ എന്നും അന്ന് താരം പറയുകയുണ്ടായി.
നാനി തന്നെ ലൈം ഗികമായി ഉപയോഗിച്ചു എന്നും സിനിമയിൽ അവസരം തേടി വന്ന ഒരുപാട് പെൺകുട്ടികളെ ചൂഷണം ചെയ്തു എന്നും ആരോപിച്ചു കൊണ്ടായിരുന്നു ശ്രീ റെഡി അന്ന് രംഗത്തെത്തിയത്. ഇപ്പോൾ വിശാലിനെ പറ്റി പറഞ്ഞിരിക്കുന്ന താരത്തിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. കേൾക്കുന്നവർക്ക് റെഡി എന്താണ് ഉദ്ദേശിച്ചത് എന്ന് ഒറ്റ കേൾവിയിൽ തന്നെ മനസ്സിലാകും എങ്കിലും ഇതൊക്കെ ഇങ്ങനെ തുറന്നു പറയാമോ എന്നാണ് അധികവും ആളുകൾ ചോദിക്കുന്നത്.
ഗ്ലാമർ ഫോട്ടോഷൂട്ടുകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയിച്ച വേഷങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതായിരുന്നു എന്നതിനേക്കാളുപരി ആ ചിത്രങ്ങളൊക്കെ വൻവിജയമായിരുന്നു എന്നതാണ് താരത്തിന് ഇത്രയേറെ ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞതിന് പിന്നിലെ രഹസ്യം.