in

നാല് പെണ്‍കുട്ടികളെ പ്രസവിച്ചത് അത്ഭുതം, അതൊന്നും ആഗ്രഹിച്ച് നടന്നതല്ല, സിന്ധു കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നടനും ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇവര്‍ എല്ലാവരും സജീവമാണ്. കുടുംബ ജീവിതത്തിലും മക്കളെ വളര്‍ത്തുന്നതിലുമൊക്കെ മാതൃക ദമ്പതിമാരാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും. നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരില്‍ നിരവധി പരിഹാസങ്ങള്‍ ഇരുവരുെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ മക്കളുടെ പേരില്‍ അഭിമാനിക്കുന്ന മാതാപിതാക്കളാണ് ഇരുവരും.

ദമ്പതികളുടെ മൂത്ത മകള്‍ അഹാന കൃഷ്ണ മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയില്‍ എത്തി. സിനിമ മാത്രമല്ല യൂട്യൂബ് ചാനലുവഴിയും സജീവമാണ് ഇവര്‍. ഇപ്പോള്‍ നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തത് അത്ര നിസാര കാര്യം അല്ലെന്ന് പറയുകയാണ് സിന്ധു കൃഷ്ണകുമാര്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മക്കളുടെ ഒപ്പം സംസാരിക്കുകയായിരുന്നു താരപത്‌നി.

സിന്ധു കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഇപ്പോഴും ഇഞ്ചക്ഷനെടുക്കാന്‍ പേടിയുള്ള ആളാണ് ഞാന്‍. ആ ഞാന്‍ എങ്ങനെ നാല് കുട്ടികളെ പ്രസവിച്ചു എന്ന് ചിന്തിക്കുമ്‌ബോള്‍ ഇന്നും അത്ഭുതം തോന്നാറുണ്ട്. കുട്ടികളോടുള്ള ഇഷ്ടം കാരണം നാല് പേരെ പ്രസവിച്ച ഒരാളല്ല ഞാന്‍. എല്ലാം ജീവിതത്തില്‍ സംഭവിച്ച് പോയതാണ്. പണ്ടൊക്കെ സ്ത്രീകള്‍ പത്തും പതിനഞ്ചും കുട്ടികള്‍ക്ക് ജന്മം കൊടുക്കാറുണ്ട്. അതൊന്നും ആഗ്രഹിച്ച് ചെയ്യുന്നതല്ലല്ലോ’

‘ആദ്യത്തെ കുട്ടി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് മുന്‍പ് കുട്ടികളെ വളര്‍ത്തി പരിചയമില്ലല്ലോ എന്ന് സിന്ധു ചോദിക്കുന്നു. പലരും പറഞ്ഞ് തന്ന അറിവുകള്‍ വച്ചാണ് അഹാനയെ വളര്‍ത്തിയത്. ഒരു ഇക്കിള്‍ വന്നപ്പോള്‍ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് ഒന്നര മാസത്തില്‍ കിച്ചു തണ്ണിമത്തന്‍ പിഴിഞ്ഞ് അഹാനയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിച്ച് അവള്‍ക്ക് വയറിളക്കം വന്നതും പിന്നീട് ആശുപത്രിയിലേക്ക് ഓടിയതും മറക്കാനാവാത്ത ഓര്‍മ്മയാണെന്നാണ്.

ഭൂരിഭാഗം മാതാപിതാക്കളും മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നാണ് കരുതുന്നത്. പക്ഷേ എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല വിവാഹം. അവര്‍ സ്വയം തൊഴില്‍മേഖല തിരഞ്ഞെടുത്ത് കാശ് സമ്ബാദിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം. വിവാഹം കഴിക്കണമെന്ന് തോന്നുമ്‌ബോള്‍ മാത്രം നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കില്‍ വേണ്ട, അത്രമാത്രം.

Written by admin

‘അമ്പോ..!!! പിങ്കിൽ ക്യൂട്ടായി നടി’അദിതി രവി’… ഫോട്ടോസ് കാണാം…!!!

‘മഞ്ഞയിൽ ഹോട്ടായി ഗ്ലാമർ താരം’യാഷിക ആനന്ദ്’….പൊളി ലുക്കെന്ന് ആരാധകർ…!!!