in

അമ്മ മറ്റൊരു ലോകത്തിരുന്ന് മകനെ അനുഗ്രഹിക്കുന്നുണ്ടാകും, അമ്മയ്‌ക്കൊപ്പമുളള കൃഷ്ണകുമാറിന്റെ ചിത്രം പങ്കിട്ട് സിന്ധു കൃഷ്ണയുടെ ആശംസ

ലോകസഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രില്‍ 26-നാണ് കേരളത്തില്‍ വോട്ടിംഗ് നടക്കുന്നത്. മുന്നണികളും നേതാക്കളും അണികളും ഏറെ ആവേശത്തിലാണ് നില്‍ക്കുന്നത്. കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ ഈ തവണ കൂടുതലാണ്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമാണ് കൊല്ലം. രണ്ട് നടന്‍മാര്‍ മത്സരിക്കുന്ന മണ്ഡലമാണ് ഇത്. യുഡിഎഫിന്റെ എന്‍കെ പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ നടനും കൊല്ലം എംഎല്‍എ കൂടിയായ മുകേഷും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും നടന്‍ കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.

മക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഇതിനോടകം കൃഷ്ണകുമാറിന് ആശംസയുമായി രംഗത്ത് എത്തിയിരുന്നു. ഈ അവസരത്തില്‍ ഭാര്യ സിന്ധു കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാറിന്റെ കുട്ടിക്കാല ചിത്രമാണിത്. മകനെ ചേര്‍ത്ത് നിര്‍ത്തിയ കൃഷ്ണകുമാറിന്റെ അമ്മയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സിന്ധു പങ്കുവെച്ചത്.

ഗോപാലകൃഷ്ണന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ് കൃഷ്ണകുമാര്‍. ഇദ്ദേഹത്തിന് പുറമേ ഒരു മകന്‍ കൂടിയുണ്ട് അവര്‍ക്ക്. അമ്മ വിടവാങ്ങി 11 വര്‍ഷം തികയുന്ന വേളയില്‍, മറ്റൊരു ലോകത്തിരുന്ന് മകനെ അനുഗ്രഹിക്കുന്നുണ്ടാകും എന്ന വിശ്വാസമുണ്ട് സിന്ധുവിന്.

Written by admin

ബിജെപിയിൽ ചേരാൻ ശ്രമിച്ച സിപിഎം നേതാവ് ഇപി ജയരാജൻ, രാഷ്ട്രീയ കേരളത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ

ഷൈൻ ടോം ചാക്കോ തേച്ചോ കിടിലൻ മറുപടിയുമായി ഷൈനിന്റെ കാമുകി തനു രംഗത്ത്