in

പ്രതിഷേധവും സൈബർ അറ്റാക്കും അതിരുകടന്നു: വിജയ് ബാബു വീഡിയോ ഡിലീറ്റ് ചെയ്തു

പീഡനം നടത്തിയെന്ന് യുവനടി പ്രതികരിച്ചതിന് പിന്നാലെ നടൻ വിജയ് ബാബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ലൈവ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിജയ്ബാബു എറണാകുളത്ത് വച്ച് യുവനടി തനിക്കെതിരെ പരാതി ഉന്നയിച്ചു എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ എത്തി വെളിപ്പെടുത്തലുകൾ നടത്തിയത്. പരാതിക്കാരി ഒളിഞ്ഞിരിക്കുകയാണ് അവരുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു വിജയ് ബാബു പരാതിക്കാരിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് .പിന്നാലെ ലൈവിലൂടെ വിശദ വിവരങ്ങൾ നൽകുകയും ചെയ്തു.

ഇന്ന് രാവിലെ പരാതിക്കാരി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തനിക്കെതിരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തി രംഗത്തെത്തുകയും ചെയ്തു. വിജയ് ബാബു നിർമ്മിച്ച ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു എന്നും സിനിമ വാഗ്ദാനം ചെയ്തുകൊണ്ട് തന്നെ മദ്യം നൽകി പലതവണ പീഡിപ്പിച്ചു എന്നായിരുന്നു നടി സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവെച്ചത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യുവനടി പ്രതികരിച്ചു.

ഇതിനു പിന്നാലെയാണ് വിജയ് ബാബു ഇപ്പോൾ സോഷ്യൽ മീഡിയ ലൈവ് ഡിലീറ്റ് ചെയ്തിരിക്കുന്നത് .ഡബ്ല്യുസിസി ഈ വിഷയത്തിൽ പ്രതികരണമായി രംഗത്തെത്തിയിരുന്നു .കുറ്റക്കാർ ആരാണെന്ന് നിയമം കണ്ടെത്തുമെന്നും പക്ഷേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് തികച്ചും തെറ്റാണെന്നും wcc പ്രതികരിച്ചു.

Written by admin

തടിച്ചിരിക്കുന്നല്ലോ, ഗുണ്ടമ്മ ചേച്ചി, ഓവർ വെയിറ്റ് കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ പാവം, കമന്റിട്ടവർക്ക് തിരിച്ച് മറുപടി കൊടുക്കാൻ താൽപ്പര്യമില്ല- മഞ്ജിമ

കട്ട ആറ്റിട്യൂട് ലുക്കുമായി അനുപമ പരമേശ്വരൻ: ചിത്രങ്ങൾ