മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയതോടെയാണ് താരം കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ താരത്തിനായി. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് നടിക്ക്. തുടക്ക കാലത്ത് പല കളിയാക്കലുകളും ശ്രീവിദ്യ കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി ഇപ്പോള്‍.
‘ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി.’
‘സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം’ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞു.