ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ ഏവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂരജ് തേലക്കാട്. ഹൗസിനുള്ളില്‍ അങ്ങനെ വലിയ വഴക്കിനൊന്നും സൂരജ് പോകാറുമില്ല. വലിയ വെല്ലുവിളിയാണ് സൂരജിന് ജീവിതം തന്നെ. കഴിഞ്ഞ ദിവസം റോണ്‍സണ്‍ സൂരജിന്റെ ശരീര വളര്‍ച്ചയുടെ വേദനകളെ കുറിച്ച് ചോദിച്ചിരുന്നു. അതിന് സൂരജ് പറഞ്ഞ മറുപടി ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു.
നിങ്ങള്‍ക്ക് വേദനകള്‍ പൊതുവേ കൂടുതലായിരിയ്ക്കും അല്ലേ എന്നായിരുന്നു റോണ്‍സണിന്റെ ചോദ്യം. ഗെയിം ഇടവേളയില്‍ കിച്ചണിന് അടുത്തുള്ള സോഫയില്‍ ഇരുക്കുകയായിരുന്നു സൂരജും റോണ്‍സണും. അപ്പോഴാണ് സൂരജിന്റെ വളര്‍ച്ചയെ കുറിച്ചുള്ള തന്റെ സംശയം റോണ്‍സണ്‍ പങ്കുവച്ചത്.
എനിക്ക് ഇപ്പോള്‍ അത്ര വേദനയ ഇല്ല. പക്ഷെ ചേച്ചിയ്ക്ക് ഇപ്പോഴും തൊട്ടാല്‍ വേദനയാണ്. ആദ്യമൊക്കെ എനിക്കും സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. എന്തെങ്കിലും ചെറിയ കാര്യം മതി, ജീവന്‍ പോകുന്ന വേദനയായിരുന്നു. 18, 19 വയസ്സ് വരെ ഒക്കെ ശരീരം തീരെ കുഞ്ഞ് ആയിരുന്നു. അപ്പോള്‍ നമ്മളുടെ വേദനയും കുഞ്ഞുങ്ങളെ പോലെ തന്നെ തൊട്ടാല്‍ വേദനയാവും. പിന്നീട് ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഇത്ര എങ്കിലും മാറ്റം വന്നത്. ഇപ്പോള്‍ അത്ര കാര്യമായ വേദന തോന്നാറില്ല. പണ്ടൊക്കെ കല്യാണ വീടുകളില്‍ പോകുമ്‌ബോള്‍ സ്റ്റൂളില്‍ മുട്ടുകുത്തി നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും സൂരജ് പറയുന്നുണ്ട്.