ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഷിബ് ല. അടുത്തിടെ താരം ചെയ്ത ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. തടിയുള്ളവര്‍ എന്ത് ധരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മറ്റുള്ളവരാണെന്ന് പറയുകയാണ് ഷിബ് ല.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഷിബ് ലയുടെ പ്രതികരണം. പ്ലസ് സൈസിലുള്ളവര്‍ ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പാടില്ല. നിങ്ങളുടെ ശരീരം ഇങ്ങനെയായത് കൊണ്ട് ഉടുപ്പിട്ടാല്‍ ചേരില്ല, കാല്‍ തടിച്ചതായതുകൊണ്ട ഷോര്‍ട്ട്‌സ് ഇട്ടാല്‍ ചേരില്ല എന്നൊക്കെ പറയുന്നതിനോട് ഒരു യോജിപ്പുമില്ല. നമുക്ക് സ ൗകര്യപ്രദമായവസ്ത്രം ധരിക്കുകയാണ് വേണ്ടത്.- ഷിബ് ല പറഞ്ഞു,
നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്‌കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു എന്നും ഷിബ് ല പറഞ്ഞു.
സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശവുമായി നടി നടത്തിയ സ്വിം സ്യൂട്ട് ഫോട്ടോ ഷൂട്ട് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബ്രിമ്മിംഗ് ഫറ എന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.
മഞ്ഞ സ്വിം സ്യൂട്ടും സ്റ്റൈലായി പിന്നിയിട്ട നീണ്ട മുടിയും നിറഞ്ഞ ചിരിയുമായെത്തിയ ഫറയുടെ ഫോട്ടോഷൂട്ട് നിമിഷങ്ങൾക്കുള്ളിൽ വൈറലായി.ദിൻജിത് അയ്യത്താനം സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ സിനിമാ രംഗത്തേക്കെത്തിയത്. സിനിമയിലെ കാന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.