in

സാരിയിൽ അഴകായി രമ്യാ നമ്പീശൻ, കിടിലൻ ചിത്രങ്ങൾ കാണാം

രമ്യ നമ്പീശന്റെ ആദ്യ പേര് രമ്യ ഉണ്ണി എന്നായിരുന്നു. ആദ്യ കാലങ്ങളിൽ ചലച്ചിത്രത്തിൽ ഗ്രാമീണ വേഷങ്ങൾ മാത്രം ചെയ്തിരുന്ന രമ്യയ്ക്ക് പിന്നീട് പത്ത് വർഷത്തോളം അധികം അവസരങ്ങൾ ലഭിച്ചില്ല. ഫഹദ് ഫാസിലിന്റെ വിജയ ചിത്രമായ ചാപ്പകുരിശ് എന്ന ചിത്രത്തിൽ നായികയായി വേഷമിടാൻ രമ്യയ്ക്ക് ഭാഗ്യം ലഭിച്ചു. ഒരു പക്ഷേ തന്റെ സിനിമ ജീവിതം തന്നെ മാറ്റി മറിച്ചത് രമ്യയുടെ ആദ്യ നായിക സിനിമ തന്നെയാണ്.

സിനിമയിൽ ഉണ്ടായിരുന്ന ചില രംഗങ്ങൾ റിലീസിനു ശേഷം വലിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ രമ്യ എന്ന നടിയെ പ്രേക്ഷകര് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ന്യൂ ജനറേഷൻ സിനിമകളുടെ ഭാഗമായി തീരുകയായിരുന്നു. ബാച്‌ലർ പാർട്ടി, ട്രാഫിക്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ രമ്യയ്ക്ക് കഴിഞ്ഞു. നടി എന്നതിലുപരി മികച്ച പിന്നണി ഗായിക കൂടിയായ രമ്യയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

തട്ടത്തിൻ മറയത്തെ ചിത്രത്തിലെ മുത്തു ചിപ്പി എന്ന ഗാനം ഒരു കാലത്ത് ഏറെ ഹിറ്റായിരുന്നു. ആ ഗാനത്തിന് ശബ്ദം നൽകിയിരുന്നത് രമ്യ നമ്പീശൻ. തമിഴ് സിനിമകളിലാണ് നടിയെ പ്രേശക്തികളിലേക്ക് നയിച്ചത്. വിജയ് സേതുപതി നായകനായി എത്തിയ പിസ്സ രമ്യയെ ഉയരങ്ങളിലേക്ക് എത്തിച്ചു. തമിഴിനു പുറമെ തെലുങ്ക് കന്നഡ മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സംവിധായിക മേഖലയിലും കൈയൊപ്പ് വെച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ രമ്യയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമുണ്ടാക്കുന്നത്. സാരീയിൽ പ്രേത്യക്ഷപ്പെട്ട രമ്യ അതിസുന്ദരിയായിട്ടാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. മലയാളത്തിൽ രമ്യ അവസാനമായി പ്രേത്യക്ഷപ്പെട്ടത് അഞ്ചാം പാതിരയിലായിരുന്നു.

Written by admin

‘കിടിലൻ ലുക്കിൽ വീണ്ടും ഞെട്ടിച്ചു ഗ്ലാമർ മോഡൽ’സീതു ലക്ഷ്മി’….ചിത്രങ്ങൾ വൈറൽ…!!

അത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം, അറിയാത്ത പണിക്ക് പോയി, അമൃതയുടെ അമ്മ ലൈല