ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ആരംഭിച്ചിരിക്കുകയാണ്. വ്യത്യസ്തരായ 17 പേരാണ് ഷോയിലുള്ളത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരും ഷോയിലുണ്ട്. നാലാം സീസണുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ദിയ സന പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നാലാം സീസണിന്റെ ആരംഭത്തിന് മുമ്പായി ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലെ ഒരു പോസ്റ്റിന് ദിയ സന നല്‍കിയ കമന്റാണ് ചര്‍ച്ചയായത്.
ആരോഗ്യപരമായ ചര്‍ച്ചകള്‍, തെറ്റിനെ ന്യായീകരിക്കാത്ത ഫാന്‍സ്, വ്യക്തിപരമായി അപമാനിക്കാത്ത കമന്റ്സ്, ഈ സീസണില്‍ എങ്കിലും അങ്ങനെയൊക്കെ നടക്കുമോ എന്നായിരുന്നു ഒരാള്‍ പങ്കുവച്ച പോസ്റ്റ്. ഇതിനാണ് ദിയ സന കമന്റ് ചെയ്തത്. തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ചായിരുന്നു ദിയ സന പറയുന്നത്.
‘ഒരാള്‍ക്കിഷ്ടപ്പെട്ട കണ്ടസ്റ്റന്‍ന്റിനെ മറ്റൊരാള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് സ്വഭാവികമാണ്… അത് അഗീകരിക്കാനും മനസിലാക്കാനും സാധിക്കും… ആദ്യമേ പറയട്ടെ ഞാനൊരു ആര്ടിസ്റ്റ് അല്ല ആക്റ്റീവിസ്റ്റ് ആണ്.. ബിഗ് ബോസില്‍ പങ്കെടുക്കുമ്‌ബോള്‍ മുതല്‍ കളറിലും രൂപത്തിലും എന്തിന് കുടുംബത്തില്‍ വരെ ഇരിക്കുന്ന മോനും ഉമ്മയും ഒക്കെ ചേര്‍ത്ത് വിളിച് മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് ചില ഫാന്‍സ്… അവിടെ നിന്നിങ്ങോട്ട് അഭിപ്രായം പറഞ്ഞുകൊണ്ടേയിരുന്നു’ എന്നാണ് ദിയ പറയുന്നത്.
‘സീസണ്‍ 2 വിലെ ഒരു കണ്ടസ്റ്റാന്‍ഡിന്റെ ഫാന്‍സ് എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ അഭിപ്രായം പറഞ്ഞത് കൊണ്ട് എന്റെ മോന്റെയും എന്റെയും വീഡിയോ എഡിറ്റി വൃത്തികേട് പറഞ്ഞു.. കേസ് ഫയല്‍ ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴേക്കും 19 വയസായ ഒരു പയ്യനും ആ പയ്യന്റെ കുടുംബവും എന്റെ കാല് പിടിച്ചു കരയുന്നു.. പിന്നെ അതിനെ ഒഴിവാക്കുന്നു. സീസണ്‍ 3 ല്‍ അത്രക്കില്ലേലും ചെറുതായി കിട്ടി’എന്നാണ് ദിയ പറയുന്നത്.
‘ഇതിവിടെ പറയുന്നത് എന്തിനെന്നാല്‍ ഇങ്ങനൊരു പോസ്റ്റില്‍ പറയണമെന്ന് തോന്നി കൂടുതല്‍ പബ്ലിസിറ്റിയുള്ള ആളുകളല്ലാത്തവരും ഒക്കെ മത്സരര്തികളായി ബിഗ്ഗ് ബോസ്സിലുണ്ടാകും നിങ്ങള്‍ എല്ലാവരെയും നല്ലപോലെ സപ്പോര്‍ട് ചെയ്ത് ഹെല്‍ത്തി കോണ്‍വര്‍സഷനിലോട്ട് പോകാം… ഇവിടെ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്നറിയാം.. പക്ഷെ നല്ലതിനാണെങ്കില്‍ മറുപടി നല്‍കും.. കുറ്റങ്ങളിലൂടെ മാത്രമാണ് ചോദിക്കുന്നതെങ്കില്‍ ബുദ്ധിമുട്ടുണ്ട്. എല്ലാവരോടും സ്നേഹം” എന്നും ദിയ സന വ്യക്തമാക്കുന്നുണ്ട്.