ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു. അതിഥികളായി എത്തിയ മുൻ മത്സരാർത്ഥികളായ റോബിനും രജിത് കുമാറും ഒരുമിച്ചുള്ള എപ്പിസോഡുകൾ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞദിവസം ആയിരുന്നു ബിഗ് ബോസിനെയും ഷോയിനേയും ചാനലിനെയും വെല്ലുവിളിച്ച റോബിne അധികാരികൾ പുറത്താക്കിയത്.
രണ്ടുതവണ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട റോബിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇപ്പോൾ കളിയാക്കലുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തുവന്ന റോബിൻ എയർപോർട്ടിൽ വച്ച് ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളും ശ്രദ്ധേയമായി. ബിഗ് ബോസ് ഷോ ഉടായിപ്പ് ആണെന്നും ഇങ്ങനെയുള്ള ഷോ കണ്ട് ആരും കബളിക്കപ്പെടരുതും എന്നുള്ള കമൻറുകൾ ആയിരുന്നു റോബിൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഈ ഷോ കാരണമാണ് റോബിൻ പ്രസിദ്ധനായതെന്നും അത് ഒരിക്കലും മറക്കാൻ പാടില്ലെന്ന് ചിലർ ഓർമ്മിപ്പിക്കുകയും ചെയ്തു. താരത്തിന്റെ രണ്ടാമത്തെ പുറത്താക്കിലും ആളുകൾ ട്രോളുകൾ കൊണ്ട് മൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻ മത്സരാർത്ഥിയായ അനൂപ് ഇപ്പോഴത്തെ റോബിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്. റോബിൻ സീസൺ ഫോറിൽ വരുന്നതിനുമുൻപ് അനൂപിനെ ബന്ധപ്പെട്ടിരുന്നുവെന്നും പല ടിപ്സുകളും വാങ്ങിയിരുന്നതും പിന്നീട് തന്നെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തു എന്നും അനൂപ് വ്യക്തമാക്കി. അനൂപിനെ പിന്തുണച്ചുകൊണ്ട് ദിയാസനയും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.അനൂപിന്റെ പോസ്റ്റും ദിയ സനയുടെ കമന്റും :
റോബിൻ രാധാകൃഷ്ണൻ എന്ന പേരിൽ വാദ-പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു :സോഷ്യൽ മീഡിയയിൽ ഉണ്ട് . പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാൽ – 2 വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചും, എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളിൽ നിരന്തരം വന്നും, ഫോണിൽ പല തവണകളിൽ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു . ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു . ബിഗ് ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ . ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം .
വെറുതെ അല്ല കൃത്യമായ തെളിവുകൾ ഉണ്ട് കയ്യിൽ . ഞാൻ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈൽ ഉണ്ടാക്കി അയക്കാൻ പറഞ്ഞു, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു . സീസൺ 4 ബിഗ് ബോസ് മലയാളത്തിൽ ഇദ്ദേഹം കയറി . പിന്നീടാണ് ഞാൻ അറിഞ്ഞത് മറ്റ് പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന് . അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല . റോബിൻ രാധാകൃഷ്ണൻ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവൻ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളർന്നു. ഞാൻ അവതാരകനായി ഏഷ്യാനെറ്റിൽ ചെയ്യുന്ന പ്രോഗ്രാമിൽ ഒരു തവണ ഇദ്ദേഹം വന്നപ്പോൾ ആണ് പിന്നീട് കാണുന്നത് . ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ് ഞാൻ അടക്കം ഇതിന് കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം unfollow ചെയ്തിരുന്നു . അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം . ശേഷം നടന്നതൊന്നും ഞാൻ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാൽ അവഗണിച്ചിരുന്നു .. I meanഅവഗണിച്ചിരുന്നു” .. പക്ഷെ ഇന്ന് ബിഗ് ബോസ് സീസൺ 5ൽ വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, transperancye ചോദ്യം ചെയ്ത്, മറ്റുള്ളവരിൽ തെററിദ്ധാരണ പടർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട് മീഡിയക്ക് കൊടുത്ത interview വീഡിയോസ് കണ്ടു .. 3 ചോദ്യം : 1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് ? 2. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത് . മുൻപും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കിൽ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥത ആണുള്ളത് ? “നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാൻ അർഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ “. 3. ചോദ്യത്തെയും, ചോദ്യകർത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും ? “കാലം ഒരു നാൾ തിരിഞ്ഞു നിൽക്കുന്നതിനു മുൻപേ ചിന്തിക്കുക” നിങ്ങള്ക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ് . നല്ല രീതിയിൽ , ബുദ്ധിപരമായി വിനിയോഗിക്കുക .. “നാവാണ് ഏറ്റവും വലിയ ശത്രു ”
ദിയ സനയുടെ കമൻറ്: എനിക്ക് ഈ വിഷയങ്ങൾ അറിയാം.. ഇത്പോലെ ദീപന്റെ ഇൻബോക്സിലും ഇയാൾ വന്നിരുന്നു… കുറേ മെസ്സേജ് ചെയ്തു അയാൾക്കും പറ്റുന്ന രീതിയിൽ ഒക്കെ സജഷൻസ് കൊടുത്തു… പിന്നീടാണ് അറിയുന്നത് അൺഫോലോ ആണെന്ന്… വ്യക്തിവൈഭവം ഇയാൾ ഷോയിൽ നിൽകുമ്പോൾ തന്നെ മനസിലാക്കിയതാണ്… എന്നിട്ട് ഇത്രക്കും കഷ്ടപ്പെട്ട് കെഞ്ചി കിട്ടിയ പ്ലാറ്റ്ഫോമിനെ പറ്റി മോശമായി സംസാരിക്കുന്നത് ശരിയല്ല… എനിക്കും അനൂപിനും ഒക്കെ ഒരു പ്രീഷ്യസ് സ്‌പൈസ് തന്നെയാണ് ബിഗ്ഗ് ബോസ്സ് എന്ന് വിശ്വസിക്കുന്നു.. നന്ദി