ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ നടന് വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം മീഡിയയിലൂടെ ഉയരുകയാണ്. തന്റെ പോസ്റ്റിന് കീഴെ വന്ന കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന് സോഷ്യൽ മീഡിയ ആക്രമണം പുറത്തുവിട്ടത്, കുടുംബത്തിൽ ഇരിക്കുന്നവരെ കുറിച്ച് പറയാനാണ് സോഷ്യൽ മീഡിയ ആക്രമണം നടത്തിയിരിക്കുന്നത്, വളരെ മോശമായ തരത്തിൽ കമൻറുകൾ എഴുതിയാണ് പലരും ഇതിനെതിരെ പ്രതികരിച്ചത്. താഴെ പലരും വിമർശനവുമായി എത്തിയിരുന്നു. നടൻ പറഞ്ഞതിന് അതേനാണയത്തിൽ മറുപടി ആണ് ചിലർ നൽകിയത്, മറ്റു ചിലരാകട്ടെ വിനായക വിനായകൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്ന് ഇത്തരത്തിലുള്ള സമൂഹത്തോടാണ് വിനായകൻ സംസാരിച്ചതെന്നും ആയിരുന്നു ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ദിവസമായിരുന്നു ഒരുത്തി എന്ന സിനിമയുടെ പ്രമോഷന് ഭാഗമായി നായകൻ ചില തുറന്നുപറച്ചിലുകൾ നടത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വളരെ മോശമായ രീതിയിൽ ആയിരുന്നു വിനായകൻ പ്രതികരിച്ചത് ,സ്ത്രീകളെ ലൈംഗിക വസ്തുക്കൾ മാത്രം കാണുന്ന കാഴ്ചപ്പാടിലൂടെയാണ് വിനായകൻ സംസാരിച്ചത് .
സാമൂഹിക പ്രവർത്തകർ അടക്കം നിരവധിപേർ ആയിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ നൽകിയത്. നിരവധി വിമർശനങ്ങൾ ആയിരുന്നു താരത്തിന് പരാമർശത്തിനെതിരെ വന്നത് ,പിന്നാലെ നടി പാർവതി തിരുവോത്ത് വിനായകന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഷൈയിം എന്‍ എഴുതി പോസ്റ്റ് പങ്കുവെച്ചിരുന്നു.