ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് നിരവധി അവസരങ്ങൾ സ്വന്തമാക്കിയ താരമാണ് നയൻതാര ചക്രവർത്തി. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായ നയൻതാരയുടെ പേര് സ്വീകരിച്ച ഈ നടിക്ക് നിരവധി ആരാധകരാണ് തെന്നിന്ത്യയിലും ഉള്ളത്. ഈ അടുത്ത കാലത്താണ് താരം പേര് മാറ്റി നയൻതാര ചക്രവർത്തി എന്ന് ആക്കിയത് .സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം സജീവമാണ്, ഇപ്പോൾ ഏറ്റവുമധികം കാത്തിരുന്ന വാർത്തയുമായാണ് നയൻതാര എത്തിയിരിക്കുന്നത്.
ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനിൽക്കുകയായിരുന്നു, സ്ക്കൂളുമായി ബന്ധപ്പെട്ട തിരക്കിലാണ് എന്നായിരുന്നു വ്യക്തമാക്കിയത്, ഇപ്പോ റ ത്രി പുതിയ ചിത്രത്തിലേക്ക് വരികയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.
ഭക്ഷിണേന്ത്യൻ സിനിമയിൽ കോടികൾ മുതൽ മുടക്കി വിസ്മയങ്ങൾ തീർത്ത കുഞ്ഞുമോൻ 1993 ൽ ആണ് ‘ജെന്റിൽമാൻ’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് താരം നായികയായി എത്തുന്നത് ചിത്രത്തിൻറെ വർക്കുകൾ തുടങ്ങി കൊണ്ടിരിക്കുകയാണ്.
പുതുമുഖ സംവിധായകൻ ഷങ്കർ, മുൻനിര നായകനല്ലാതിരുന്ന അർജുൻ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി അദ്ദേഹം നിർമ്മിച്ച ‘ജെന്റിൽമാൻ’ തെന്നിന്ത്യയിൽ നിരവധി ദൃശ്യ വിസ്മയം തീർത്തു. എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആസ്വാദകർ ആഘോഷമാക്കിയിരുന്നു. ചിത്രം വൻ വിജയമായിരുന്നു.
മികച്ച ടീമിനൊപ്പം തന്നെ രണ്ടാമത്തെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ ,സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ് ,നിരവധി പേരാണ് ഈ വാർത്ത കണ്ടത് മുതൽ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്, മലയാള സിനിമയിലേക്ക് കടന്നു വരണം എന്നാണ് ആരാധകർ കമൻറുകൾ അറിയിക്കുന്നത്.