in

ആ സംഭവത്തിന് ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല, ചേച്ചിക്ക് തന്നോട് ദേഷ്യമാണെങ്കിലോ, നവ്യ നായര്‍

ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ നടി ആനി നടത്തുന്ന പ്രസ്താവനകള്‍ ചിലപ്പോഴൊക്കെ വിവാദമായി മാറിയിട്ടുണ്ട്. നവ്യ അതിഥിയായി എത്തിയ എപ്പിസോഡില്‍ കുക്കിംഗ് ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്നായിരുന്നു ആനി പറഞ്ഞത്. എന്നാല്‍ ഈ വാദത്തോട് തന്റെ എതിര്‍പ്പ് നവ്യ പരസ്യമായി തന്നെ പറയുകയും ചെയ്തു.

ഈ എപ്പിസോഡിന് പിന്നാലെ നവ്യയെ നിരവധി പേര്‍ അഭിനന്ദിക്കുകയും ആനിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് നവ്യ.

ആ വീഡിയോ വൈറലായത് താന്‍ അറിഞ്ഞിരുന്നില്ല. പെട്ടന്ന് ഒരു ദിവസം ഒരുപാട് പേര്‍ തന്റെ പേര് മെന്‍ഷന്‍ ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ കണ്ടു. ചിലര്‍ അഭിനന്ദനങ്ങളൊക്കെ അയക്കുന്നുമുണ്ടായിരുന്നു. കണ്‍ഗ്രാചുലേഷന്‍സ് വരുന്ന കണ്ടപ്പോള്‍ തനിക്ക് തോന്നി ഇനി താന്‍ ഗര്‍ഭിണിയാണോന്ന്. സുഹൃത്തുക്കളോടെല്ലാം താന്‍ മെസേജ് അയച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.

ശേഷാണ് ആനീസ് കിച്ചണിലെ വീഡിയോ വൈറലായതാണ് എന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല. ചേച്ചിക്ക് ചിലപ്പോള്‍ തന്നോട് ദേഷ്യമാണെങ്കിലോ എന്നൊരു തോന്നല്‍. അതുപോലെ തന്നെ ചേച്ചി ശരിക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞതാണ്. ആരെങ്കിലും താന്‍ പറയുന്നത് കേട്ട് തന്നെ എന്തെങ്കിലും പറഞ്ഞാലോ എന്ന് ചേച്ചിക്ക് പേടിയുണ്ടായിരുന്നു. നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്. പക്ഷെ സംഭവം അവസാനം കൈയ്യീന്ന് പോയി എന്നാണ് നവ്യ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Written by admin

‘മകൾക്ക് പിന്നാലെ പുത്തൻ സന്തോഷ വാർത്ത പങ്കുവെച്ച്‌ സൗഭാഗ്യ…മെഴ്‌സിഡസ് ബെൻസ് സ്വന്തമാക്കി താര കുടുംബം..വീഡിയോ.!!

‘ഇത് നമ്മുടെ ബാലാമണിയല്ലെ … സ്റ്റൈലിഷ് ഗെറ്റപ്പിൽ തിളങ്ങി നടി’നവ്യ നായർ’.. ചിത്രങ്ങൾ വൈറൽ..!!