ലോക വനിതാ ദിനത്തിൽ മലയാള സിനിമയിലെ പ്രമുഖ നടിമാർ എല്ലാം അമ്മയുടെ യുടെ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഉർവശി വേദിയിലൂടെ പറഞ്ഞ ചില കാര്യങ്ങളാണ് വാർത്തകളിൽ ഇടം നേടുന്നത്.
സിനിമയിലെ സ്ത്രീകള്‍ക്ക് എക്കാലത്തും പ്രശ്നമുണ്ടായിരുന്നുവെന്നും അതിനെ നേരിടാനായി മലയാളത്തിൻറെ നടന വിസ്മയം മോഹന്‍ലാല്‍ അടക്കമുള്ള സഹതാരങ്ങള്‍ കൂടെയുണ്ടായിരുന്നുവെന്നും ഉര്‍വശി വേദിയിലൂടെ അറിയിച്ചു. ഉർവശി മാത്രമല്ല താരസംഘടനയായ ‘അമ്മ’യുടെ വനിതാദിന ആഘോഷത്തിൽ മറ്റു നടിമാരും പ്രഭാഷണം നടത്തിയിരുന്നു.
മലയാള സിനിമയിൽ 90 കാലഘട്ടം മുതൽ ഉർവശി അഭിനയ രംഗത്ത് സജീവമാണ്.
താന്‍ അഭിനയിക്കാന്‍ വന്ന സമയത്ത്, ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറേ ശല്യവും പ്രശ്നങ്ങളുമൊക്കെ സിനിമാ മേഖലയിൽ നിരന്തരം ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ ലാലേട്ടനെ പോലുള്ളവര്‍ അന്ന് നമ്മളെ അത്രയേറെ പ്രൊട്ടക്ട് ചെയ്താണ് കൊണ്ടു നടന്നിരുന്നത്
ഒരു ലൊക്കേഷനില്‍ പോകുമ്പോള്‍ ഇന്നത്തെ പോലെ ഓരോരുത്തര്‍ക്കും വണ്ടിയോ സൗകര്യമോ അന്നൊന്നും ഉണ്ടായിരുന്നില്ല എല്ലാം കൂടി രണ്ട് വണ്ടിയോ മൂന്ന് വണ്ടിയോ ഉണ്ടാകും. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ ലൊക്കേഷനിൽ നിന്ന് പോയോ എന്നായിരിക്കും എന്നും ഉർവശി വ്യക്തമാക്കി