in

എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം, സുപ്രിയയുടെ അച്ഛന് അല്ലിയുടെ കത്ത്

മലയാള സിനിമ ആരാധകര്‍ക്ക് പ്രിയങ്കരരാണ് നടന്‍ പൃഥ്വിയും കുടുംബവും. പൃഥ്വിയുടെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും ഇവരുടെ മകള്‍ അല്ലിയും ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. ആലംകൃതയുടെ ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. മകളുടെ ചിത്രങ്ങള്‍ പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കാറില്ലെങ്കിലും ഹൃദയം തൊടും കുറിപ്പുകള്‍ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെ അല്ലി എഴുതിയ ഒരു കുറിപ്പാണ് സുപ്രിയ പങ്കുവെച്ചത്. എന്റെ ഡാഡിയെക്കുറിച്ച് ആലിയെഴുതിയ കുറിപ്പ്. നേരത്തേയും അല്ലിയുടെ എഴുത്തുകള്‍ സുപ്രിയ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു സുപ്രിയയുടെ ഡാഡി അന്തരിച്ചത്. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. ഡാഡിയെക്കുറിച്ചുള്ള സുപ്രിയയുടെ കുറിപ്പും ആരാധകരുടെ മനസില്‍ ഇടം നേടിയിരുന്നു.

എ ലെറ്റര്‍ റ്റു ഡാഡിയെന്ന ക്യാപ്ഷനോടെയാണ് അല്ലി കുറിപ്പെഴുതിയത്. ഹായ് ഡാഡി, സുഖമാണോ, സ്വര്‍ഗത്തില്‍ ഡാഡിക്ക് സുഖമാണെന്ന് കരുതുന്നു. അവിടെയെന്തുണ്ട് വിശേഷങ്ങള്‍, നാനിയെ കണ്ടിരുന്നോ, അച്ഛനെ കണ്ടിരുന്നോ, കണ്ടാല്‍ എന്നോട് അവരെക്കുറിച്ച് പറയണം. എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം, ഞാന്‍ ചെയ്യുന്നത് കണ്ട് ഡാഡിക്ക് ചിരി വരുന്നുണ്ടാവും. ഡാഡിക്ക് ഞാനൊരുപാട് കത്തെഴുതുന്നുണ്ട്. കത്ത് നിര്‍ത്തും മുന്‍പ് ഡാഡിക്ക് വേണ്ടി ഞാനൊരു പാട്ട് പാടാം. ഡാഡീ, ഡാഡീ ബൈ ഡാഡിയെന്ന് പറഞ്ഞാണ് അല്ലി കുറിപ്പ് അവസാനിപ്പിക്കുന്നത്. അല്ലിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഡാഡി കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആ സങ്കടം മാറുന്നില്ലെന്നായിരുന്നു സുപ്രിയ നേരത്തെ കുറിച്ചിരുന്നു. ഒരോ നിമിഷവും എനിക്ക് ഡാഡിയെ മിസ് ചെയ്യുന്നുണ്ട്. ഡാഡിയുടെ അമ്മയെ നാനിയെന്നാണ് അല്ലി വിളിക്കുന്നത്. നേരത്തെ അല്ലിയുടെ കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. തന്റെ അച്ഛന്‍ വിജയ് മേനോനാണ് പുസ്തകം സമര്‍പ്പിക്കുന്നതെന്നായിരുന്നു സുപ്രിയ പറഞ്ഞത്. കൊവിഡ് ബാധിക്കുന്നത് വരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു. നവംബര്‍ 14 നായിരുന്നു സുപ്രിയയുട അച്ഛന്‍ മരിക്കുന്നത്.

Written by admin

തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പ്രാപ്തം ആയിട്ടില്ല: അനിഖ സുരേന്ദ്രൻ

സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ല- അനിഖ