ഐഡിയ സ്റ്റാര്‍ സിംഗറില്‍ എത്തിയതോടെയാണ് ഇമ്രാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷോയ്ക്ക് ശേഷം അത്യാവശ്യം പ്രോഗ്രാമുകള്‍ ഒക്കെ ചെയ്ത് വരികയായിരുന്നു ഇമ്രാന്‍. ഇതിനിടെയാണ് താരം ഗള്‍ഫില്‍ പോകുന്നത്. ഒരു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു. ഹൗസ് കീപ്പിംഗ് ആയിരുന്നു ജോലി. ഗള്‍ഫില്‍ നിന്നും തിരികെ എത്തിയ ശേഷം ഗാനമേളയൊക്കെ വളരെ കുറച്ചാണ് ലഭിച്ചത്. കുറച്ചു നാള്‍ കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി.
ഇപ്പോളിതാ ഒരു കോടി പ്രോഗ്രാമിൽ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വാക്കുകൾ, സ്‌കൂളില്‍ പഠിക്കുമ്പോള്‍ 150 കിലോ ഉണ്ടായിരുന്നു. ഞാന്‍ ഇരിക്കുന്ന ബെഞ്ചില്‍ മറ്റൊരാള്‍ക്ക് കൂടിയേ ഇരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ക്ലാസിലെ കുട്ടികള്‍ക്ക് ഒന്നും തന്നെ പേടി ഇല്ലായിരുന്നു. എല്ലാവര്‍ക്കും കളിയാക്കാനുള്ളൊരു വസ്തുവായിരുന്നു. തടിയെക്കുറിച്ച് പറഞ്ഞ് എല്ലാവരും കളിയാക്കിയെങ്കിലും ടീച്ചറുമാരോട് ഞാന്‍ പരാതിപ്പെടാറില്ലായിരുന്നു.
ഒത്തിരി കുസൃതി കാണിക്കുന്ന ആളായിരുന്നു താന്‍. എങ്കിലും പാട്ട് ഒന്ന് കൊണ്ടാണ് പിടിച്ച് നിന്നത്. അന്ന് ആരാധകരൊക്കെ സ്‌കൂളില്‍ ഉണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി. കുറേ നാള്‍ പുറകേ നടന്നു. അത് നടക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ആ കുട്ടിയ്ക്ക് എന്നെ കാണുമ്പോള്‍ പേടിയാണ്. അങ്ങനെ ഇരിക്കവേ യൂത്ത്‌ഫെസ്റ്റിവലിന്റെ അന്ന് ഞാന്‍ പാടുന്നില്ലെന്ന് തീരുമാനിച്ച് നിന്നു. എന്റെ കൂട്ടുകാര്‍ ആ കുട്ടിയുടെ അടുത്ത് ചെന്നിട്ട് നീ ഇഷ്ടമാണെന്ന് പറഞ്ഞാലേ അവന്‍ പാടുകയുള്ളുവെന്ന് പറഞ്ഞു. അങ്ങനെ ആ കുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ പാടി തകര്‍ത്തു. എന്നാല്‍ പാടി കഴിഞ്ഞപ്പോള്‍ അവള്‍ ഇഷ്ടമില്ലെന്ന് തന്നെ പറഞ്ഞു.
തന്റെ വാപ്പ മരിച്ചിട്ട് 5 വര്‍ഷമായി. വാപ്പയ്ക്ക് ചാക്കിന്റെ ബിസിനസ് ആയിരുന്നു. എല്ലാ ദിവസവും 500 രൂപ കഴിക്കാന്‍ മാത്രമായി പോക്കറ്റ് മണി തരുമായിരുന്നു അദ്ദേഹം. വൈകുന്നേരമാവുമ്പോള്‍ പൈസയെടുത്ത് തന്ന് മോന്‍ ഇഷ്ടമുള്ളത് പോയി കഴിച്ചോയെന്ന് പറയുമായിരുന്നു. എവിടെയോ കിടന്ന് നശിച്ച് പോവേണ്ട ആളായിരുന്നു ഇപ്പോള്‍ ഇവിടെ നില്‍ക്കുന്ന ഞാന്‍. എന്നെ വാപ്പയും ഉമ്മയും എടുത്ത് വളര്‍ത്തിയതാണ്. അവരുടെ സ്വന്തം മകനല്ല.
ഞാന്‍ വഴി തെറ്റി നടന്നൊരു കാലം ഉണ്ടായിരുന്നു. അങ്ങനൊരു ദിവസം രാവിലെ ഉമ്മയാണ് എന്നോട് ഈ സത്യം വെളിപ്പെടുത്തുന്നത്. ഉമ്മ എന്നോട് ഇക്കാര്യം പറയുന്നതിന് മുന്‍പ് പലരും എന്നെ ഷാജീടെ മോനേ, ഷാജീടെ വളര്‍ത്തു മോനെ എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. അന്നേരമൊന്നും ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇത് കണ്ടില്ലേ, നമ്മുടെ ഷാജി എടുത്ത് വളര്‍ത്തിയത് എന്നൊക്കെ പറയുമ്പോഴൊന്നും അതിന്റെ പൊരുള്‍ എനിക്ക് മനസിലായിരുന്നില്ല. അന്നത് മനസിലാക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീടാണ് ഉമ്മയിലൂടെ താന്‍ അക്കാര്യം അറിഞ്ഞു