in

ഞങ്ങൾ എന്തൊക്കെയോ കാണിക്കുന്നു, കാമുകനൊപ്പമുള്ള വീഡിയോയുമായി ദിയ കൃഷ്ണ

മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.

ഇപ്പോളിതാ കാമുകനൊപ്പമുള്ള ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ക്ഷണനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറിയിരുന്നു. സമാന്തയുടെ സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമായാണ് ദിയയും വൈഷ്ണവും ചുവടുവെച്ചത്. എന്തൊക്കെയോ കാണിക്കുന്നു ഞങ്ങൾ എന്ന ക്യാപ്ഷനോടെയായാണ് ദിയ കൃഷ്ണ വീഡിയോ പോസ്റ്റ് ചെയ്തത്.

Written by admin

എന്റെ കുട്ടികള്‍ എന്നല്ലാതെ അവരെ മോഹന്‍ലാല്‍ വിളിക്കില്ല, അനീഷ് ഉപാസന

തന്റെ വാപ്പ മരിച്ചിട്ട് 5 വര്‍ഷമായി, ഞാന്‍ വഴി തെറ്റി നടന്ന കാലത്താണ് എന്നെ എടുത്ത് വളർത്തിയതാണെന്ന് ഉമ്മ പറഞ്ഞത്.- ഇമ്രാൻ