മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി എത്തിയത് വേദികയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം മികച്ചതാക്കി ശരണ്യ മാറ്റി. മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്.
ഇപ്പോളിതാ പറായം നേടാമെന്ന പ്രോഗ്രാമിൽ പങ്കെടുത്തിരിക്കുകയാണ് താരം, തെലുങ്ക് ഇന്റസ്ട്രിയിൽ എല്ലാം അഭിനയിച്ചതല്ലേ, കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടോ എന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ, തനിയ്ക്ക് അത്തരം അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല എന്നായിരുന്നു ശരണ്യയുടെ പ്രതികരണം. സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത്, കൂട്ടുകാരികൾക്കൊപ്പം പോകുമ്പോൾ എന്നെ നോക്കി ‘എന്തൊരു ഫിഗർ’ എന്ന് ഒരാൾ പറഞ്ഞു. അപ്പോൾ ഒന്നും പ്രതികരിച്ചില്ല. തിരിച്ച് വരുമ്പോൾ വീണ്ടും പറഞ്ഞു. അപ്പോൾ അടുത്തു പോയി എന്താ നിനക്ക് വേണ്ടത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അയാൾ എന്റെ അച്ഛനെയും അമ്മയെയും എല്ലാം ചീത്ത വിളിച്ചു. കൊടുത്തു ഒന്ന്, നല്ല അസ്സല് അടി. അത് അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല – ശരണ്യ പറഞ്ഞു
നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. 2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. 2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.