in

കേട്ടത് ശരിയാണ് റിമി വിവാഹിതയാകുന്നു… ആശംസകൾ നേർന്ന് ആരാധകർ

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പിന്നണിഗായിക മലയാള ഗാന രംഗത്തേക്ക് എത്തുന്നത്. അതിനുശേഷം ഒരുപിടി നല്ല ഗാനങ്ങൾ തന്നെയാണ് റിമി ടോമി മലയാളത്തിലേക്ക് നൽകിയതും. പിന്നീട് അവതാരകയായും, ഗായികയായും, അഭിനേത്രിയായും ഒക്കെ തന്നെ റിമി തിളങ്ങിയിരുന്നു. ഈയിടയ്ക്ക് റിമിയുടെ മേക്കോവറുകൾ എല്ലാംതന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻപ് വിവാഹത്തിനുശേഷം റിമി വണ്ണം വെച്ചു എന്നൊക്കെ പറഞ്ഞ് റിമിയെ കളിയാക്കിയ ഒരുപാട് പേർ ഇപ്പോൾ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. റിമിയുടെ ആദ്യ ഭർത്താവ് റോയ്സ് ആയിരുന്നു. 2008ലാണ് റിമി ടോമിയും റോയ്സും തമ്മിൽ വിവാഹം കഴിക്കുന്നത്. അതിനുശേഷം നല്ല രീതിയിൽ ആണ് ഇവരുടെ വിവാഹ ജീവിതം എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ 2019ൽ ഇരുവരും മ്യൂച്ചൽ ഡിവോഴ്സിന് അപേക്ഷിച്ചു.

ഒന്നിച്ചു മുൻപോട്ടു പോകാൻ കഴിയാത്ത സ്ഥിതി വന്നപ്പോൾ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. അതിനുശേഷം റോയ്സ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ റിമിടോമി ഗാനവും അതുപോലെതന്നെ അവതാരികയും മറ്റുള്ള കാര്യങ്ങളും ഒക്കെയായി സിനിമാരംഗത്തേക്ക് സജീവമായി മാറി. അതുപോലെതന്നെ റിമിയുടെ മേക്കോവറും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ശരീരഭാരത്തിൻ്റെ പേരിൽ എല്ലാവരും കളിയാക്കിയ റിമിയെ ഇന്ന് കാണുമ്പോൾ എല്ലാവർക്കും അതിശയമാണ്. ഇത്രയും സുന്ദരിയായ റിമി ഇപ്പോൾ ജീവിതത്തിൽ മറ്റൊരു തീരുമാനം എടുത്തിരിക്കുകയാണ് എന്നുള്ള സന്തോഷവാർത്തയാണ് പുറത്തുവന്നിട്ടുള്ളത്. റിമി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകൾ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. മുൻ ഭർത്താവ് റോയ്സ് മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോൾ.

ഇനി റിമിക്കും ഒരു ജീവിതം വേണ്ടേ എന്ന് എപ്പോഴും ആരാധകർ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത് റിമിയുടെ സുഹൃത്തായ ഒരു മാധ്യമ പ്രവർത്തകൻ തന്നെയാണ്. തൻറെ സോഷ്യൽ മീഡിയ പേജ് വഴിയാണ് കൂട്ടുകാരിയായ റിമിയുടെ വിവാഹ വിശേഷം ആ വ്യക്തി ആരാധകരെ അറിയിച്ചത്. എത്രയും പെട്ടെന്ന് തന്നെ റിമയുടെ വിവാഹം കാണും എന്നാണ് ഈ പോസ്റ്റിലൂടെ ഉള്ള സൂചനകൾ പുറത്തുവരുന്നത്. എന്നാൽ റിമിയെ സ്വന്തമാക്കാൻ പോകുന്ന ആൾ ആരാണ് എന്നുള്ള വാർത്തകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. അതേ സമയം സിനിമാ മേഖലയിൽ നിന്നുള്ള, റിമിയെ വളരെയധികം അറിയാവുന്ന ആളാണ് റിമിയെ വിവാഹം കഴിക്കാൻ പോകുന്നത് എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇനി റിമയുടെ വിവാഹം കാണാനും, റിമിയെ സ്വന്തമാക്കാൻ പോകുന്നത് ആരാണെന്ന് അറിയാനും കാണാനും ഉള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാം.

Written by admin

നടൻ ലുക്മാൻ വിവാഹിതനായി, ആശംസകളുമായി താരങ്ങൾ

അവൾ ഒരേ സമയം സില്ലിയും സീരിയസുമാണ്: അനുമോൾ