in

മറ്റുള്ളവരെപ്പോലെ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്യാൻ തനിക്ക് യാതൊരു മടിയുമില്ല:  മിനിസ്ക്രീൻ താരം സ്വാതി നിത്യാനന്ദ്

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സ്വാതി നിത്യാനന്ദ്. നിരവധി നല്ല വേഷങ്ങൾ നടി മലയാളം മിനിസ്ക്രീൻ  പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്. ഭ്രമരം എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. അഭിനയമുഹൂർത്തങ്ങൾ ഉള്ള ഭ്രമരത്തിലെ കഥാപാത്രം നടിയുടെ കയ്യിൽ ഭദ്രമായിരുന്നു. നാമം ജപിക്കുന്ന വീട്, പ്രണയവർണ്ണങ്ങൾ തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാകാനും സാധിച്ചിരുന്നു. ഇപ്പോഴിതാ ഈ അടുത്ത കാലത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിനിസ്‌ക്രീൻ വിശേഷങ്ങളെക്കുറിച്ച് ,സ്വകാര്യ വിശേഷങ്ങളെക്കുറിച്ച് താരം പ്രേക്ഷകരുമായി പങ്കുവച്ചു.

മിനിസ്ക്രീൻ താരം സ്വാസിക അവതാരകയായെത്തുന്നു റെഡ് കാർപെറ്റ് എന്ന് പരിപാടിയിലായിരുന്നു റിച്ചാർഡും സ്വാതിക്കും തയും ഒരുമിച്ച് എത്തിയത് . അമ്മ വേഷങ്ങൾ ചെയ്യാൻ തനിക്ക്  യാതൊരു വിധ പരാതിയും ഇല്ല എന്നും നല്ല കഥാപാത്രങ്ങൾ സ്വീകരിക്കാറുണ്ട്, അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ ഉള്ള ഏതു കഥാപാത്രമാണെങ്കിലും തെരഞ്ഞെടുക്കുമെന്നും നടി അറിയിച്ചു.

മിനി സ്ക്രീനിലെ ക്യാമറമാനെ തന്നെയായിരുന്നു നടി വിവാഹം ചെയ്തത്, പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.ഇരു വീട്ടുകാർക്കും നല്ല എതിർപ്പുണ്ടായിരുന്നു , വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു, ആദ്യമൊക്കെ സ്വാതിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു ഇപ്പോൾ എല്ലാം വഴിയെ ശരിയാവുക ആണെന്ന് അറിയിച്ചിരുന്നു.

Written by admin

മെർലിൻ മൺറോയെ ഓർമിപ്പിക്കുന്നു: അന്ന ബെന്നിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയ ശേഷവും തങ്കച്ചൻ സ്റ്റാര്‍ മാജിക്കിലേക്ക് മടങ്ങി വന്നില്ല, എന്താണ് തിരികെ വരാത്തതെന്ന് ആരാധകർ