in ,

മകൾക്ക് 30 കോടി കിട്ടിയപ്പോൾ പറഞ്ഞത്..! കണ്ണുനിറഞ്ഞ് ഹരിശ്രീ അശോകൻ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് ഹരിശ്രീ അശോകൻ്റെത്. പണ്ട് മുതൽ തന്നെ മലയാളികളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ. ഹരിശ്രീ അശോകന് പകരം വയ്ക്കാൻ മറ്റൊരു ഹാസ്യനടൻ ഇല്ല എന്ന് തന്നെ പറയാം. ആദ്യകാലങ്ങളിൽ ഹാസ്യനടനായി ആണ് എത്തിയത് എങ്കിലും, എന്നാൽ നല്ല സ്വഭാവനടനായും അഭിനയിക്കാൻ അറിയാം എന്നും അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിൻറെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു വ്യക്തിയാണ് അദ്ദേഹത്തിൻറെ മകനായ അർജുൻ അശോകൻ. ഇവരെ രണ്ടു പേരെയും പോലെ തന്നെ അവരുടെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. ഇപ്പോഴിതാ ഹരിശ്രീ അശോകൻ തൻ്റെ കുടുംബത്തെക്കുറിച്ചും മക്കളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് വളരെയധികം ശ്രദ്ധ നേടുന്നത്. നടൻറെ വാക്കുകൾ ഇങ്ങനെയാണ്;

ഞാൻ വളർന്നുവന്ന ജീവിതത്തിലെ സാഹചര്യങ്ങളും, കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും എല്ലാം അറിയിച്ചും പറഞ്ഞു കൊടുത്തുമാണ് എൻറെ മക്കളെ വളർത്തിയത്. അർജുൻ്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങൾ എറണാകുളത്ത് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. അർജ്ജുനനോട് പറഞ്ഞു കൂട്ടുകാർക്ക് ഒക്കെ സൈക്കിൾ ഉണ്ട്. അപ്പോൾ ഞാൻ അവളോട് പറഞ്ഞു നിനക്കു ഞാൻ ഒരു സൈക്കിൾ വാങ്ങി തരാം എന്ന്. അങ്ങനെ ഞാൻ അവന് ഒരു സൈക്കിൾ വാങ്ങി കൊടുത്തു. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻറെ സൈക്കിൾ വീട്ടിൽ കാണാനില്ല. ഞാനവനോട് ചോദിച്ചു സൈക്കിൾ എവിടെയെന്ന്. അപ്പോൾ അവൻ പറഞ്ഞത് അവൻറെ സൈക്കിൾ അവൻ ഒരു കൂട്ടുകാരന് കൊടുത്തു എന്നാണ്. രാവിലെ പത്രം ഇടാൻ പോയാണ് അവൻറെ കൂട്ടുകാരൻ ആ കുടുംബത്തെ നോക്കുന്നത്.

അതിനുശേഷമാണ് അവൻ സ്കൂളിൽ വരുന്നതും. സൈക്കിൾ വാങ്ങാൻ നിവർത്തിയില്ല. സൈക്കിൾ ഇല്ലെങ്കിൽ ജീവിതം വഴിമുട്ടും. ഞാൻ തടസ്സം പറയും എന്ന് പേടിച്ചാണ് ഇക്കാര്യം അവൻ എന്നോട് പറയാതിരുന്നത്. സത്യത്തിൽ അർജുൻ അത് പറയുന്നത് കേട്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞു. ഞാൻ അവനെ കെട്ടിപ്പിടിച്ചു. മോനെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു എന്നുപറഞ്ഞ് ചേർത്തുപിടിച്ചു. അതുപോലെ ഈ അടുത്ത കാലത്ത് എൻറെ മകൾക്കും മരുമകനും ഗൾഫിലെ ഒരു ലോട്ടറി അടിച്ചിരുന്നു. ഞാൻ അവരോടും പറഞ്ഞിരുന്നു അതിൽ ഒരു കോടി രൂപ എങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് കൊടുത്താൽ നന്നായിരിക്കും എന്ന്. ഞങ്ങളുടെ കുടുംബത്തിൽ തന്നെ വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്.

അവരെ കൂടി സഹായിക്കേണ്ടത് ആണ് എന്ന്. അവർ അത് ചെയ്യും. മകൾക്കും വലിയ മനസ്സാണ് എന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. അതുപോലെ പത്താംക്ലാസിൽ പഠിക്കുമ്പോൾ പഠനം നിർത്തിയ വ്യക്തിയാണ് ഹരിശ്രീ അശോകൻ. പഠനത്തിൽ മോശമായത് കൊണ്ടല്ല, സാഹചര്യം അങ്ങനെ ആയതു കൊണ്ടാണ് അദ്ദേഹത്തിന് പകുതിക്കു വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. പട്ടിണി കാരണം പാർട്ടിയുടെ പോസ്റ്ററൊട്ടിക്കാൻ പോവുകയും ചെയ്യുമായിരുന്നു. കാരണം വയറുനിറയെ ആ സമയത്ത് കപ്പ പുഴുങ്ങിയതും കട്ടൻ ചായയും ഈയൊരു ജോലിക്ക് പോയാൽ കിട്ടുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. നമ്മൾ പഠിച്ചില്ലെങ്കിലും നമ്മളുടെ മക്കൾ പലഭാഷകൾ പഠിക്കുന്നതും അറിവ് നേടുന്നതും ഒരു സന്തോഷം ഉള്ള കാര്യം തന്നെയാണ്. ഇടയ്ക്ക് ഞാൻ മക്കളോട് പറയും നിങ്ങൾ ഇത്തിരിനേരം ഇംഗ്ലീഷിൽ സംസാരിക്കു മക്കളെ അച്ഛൻ കേൾക്കട്ടെ എന്ന്. അവർ സംസാരിക്കും, ഞാനത് കേട്ടിരിക്കും എന്നും ഹരിശ്രീ അശോകൻ പറയുന്നു.

Written by admin

മുന്‍ കാമുകന്റെ സമ്മാനം ഇപ്പോഴും ബെഡ് റൂമിലുണ്ട്, തുറന്നു പറഞ്ഞ് ശ്രുതി രജനികാന്ത്

‘റെഡിഷിൽ ഹോട്ടായി പഞ്ചാബി സുന്ദരി’വാമിക ഗബ്ബി’….ചിത്രങ്ങൾ വൈറൽ…!!