നാല് പതിറ്റാണ്ടോളമായി മലയാള സിനിമ രംഗത്ത് സജീവമാണ് ലാലു അലക്‌സ്.1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് വരവറിയിച്ചത്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്‌സ്.
1980 മുതൽ 1990 വരെ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിൽ ഗംബഭീര വേഷത്തിലാണ് ലാലു അലക്സ് എത്തിയത്. കല്യാണി പ്രിയദർശന്റെ പിതാവിന്റെ വേഷം അവതരിപ്പിച്ച താരം തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാൻ ശ്രമിച്ചിരുന്നു.
ഇപ്പോളിതാ ലാലു അലക്സിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ നിന്ന് കല്യാണം കഴിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ലാലു നൽകിയ മറുപടി ഇങ്ങനെ, എന്ത് ചോദ്യമാണ് ടോ ഉവ്വേ. ഏത് മതക്കാരോട് ചോദിച്ചാലും പറയാറില്ലേ വിവാഹം സ്വർഗ്ഗത്തിൽ വെച്ചാണ് നടക്കുന്നതെന്ന്. അല്ലെങ്കിൽ ദൈവത്തിൽ നിശ്ചയിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെയാണ് ജീവിത പങ്കാളി വന്നു ചേരുന്നത്. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹം ആണ് തന്റേത്. 1987 ലായിരുന്നു വിവാഹം. ഈ നാട് ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഞാൻ ബെറ്റിയുടെ കഴുത്തിൽ മിന്നുകെട്ടുന്നത്. നാല് മക്കൾ തനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മൂന്നു പേരെ ഉള്ളൂ. ബെൻ, സെൻ, സിയ എന്നാണ് അവരുടെ പേരുകൾ.
അഭിനയിച്ച നടിമാരിൽ നല്ല കെമിസ്ട്രിയും കംഫർട്ടും തോന്നിയ അഭിനയത്രി എന്ന് ഒരാളെ എടുത്തു പറയാൻ കഴിയില്ല. ഒരുപാട് മികച്ച നടിമാർക്കൊപ്പം താൻ അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചി ഒക്കെ വലിയ പിന്തുണയും സ്‌നേഹവും നൽകിയവരാണ്. ചേച്ചി അടുത്തുള്ളപ്പോൾ നമുക്ക് ഒരു തലവേദന വന്നു എന്ന് വിചാരിക്കുക, ചേച്ചിയുടെ കയ്യിൽ മരുന്നുണ്ടാകും. അല്ലെങ്കിൽ കാലിന് വേദനയുണ്ടോ അതിനും വരുന്നുണ്ടാകും. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ വണ്ടർഫുൾ ആയിരുന്നു ചേച്ചി. എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു അതുപോലെ തന്നെയാണ് മീനമ്മ ചേച്ചിയും എന്നാണ് താരം പറയുന്നത്