മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗൗരി കൃഷ്ണ യുടെ വിവാഹനിശ്ചയം ആയിരുന്നു ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഗൗരി കൃഷ്ണ തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ തൻറെ വിവാഹനിശ്ചയം ആണ് ഇന്ന് എന്ന് വെളിപ്പെടുത്തിയത്, അതിനുശേഷം യൂട്യൂബ് ചാനലിൽ ഓരോന്നായി ഓരോ വിശേഷങ്ങളും ഓരോ ചടങ്ങുകളും പങ്കു വെച്ചു കൊണ്ടിരുന്നു. ഏറ്റവുമൊടുവിലായി താരം ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വീഡിയോയും അപ്ലോഡ് ചെയ്തു. ആ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
നിരവധി പേരായിരുന്നു ഇരുവരുടെയും ഡ്രസ്സുകളെ കുറിച്ച് വിമർശനങ്ങൾ നടത്തിയത്, രണ്ടുപേരുടെയും ഡ്രസ്സുകൾ തമ്മിൽ ചെയ്യുന്നില്ല എന്ന നിരവധി കമൻറുകൾ വന്നിരുന്നു, മാത്രമല്ല വരൻ വളരെ ജാഡ ആളാണെന്നും ചിലർ പറഞ്ഞിരുന്നു, ഇതിനുള്ള മറുപടിയായിരുന്നു ഗൗരി കൃഷ്ണ യൂ ട്യൂബ് ചാനലിന് നൽകിയത്.
തനിക്ക് യോജിച്ച ആളാണ് അദ്ദേഹം ,പൗർണമി തിങ്കൾ സീരിയൽ സംവിധായകനാണെന്നും ഏറ്റവും അടുപ്പമുള്ള ആളാണെന്നും ഗൗരി മറുപടിയും നൽകി ,മുൻപുണ്ടായിരുന്ന ഭാര്യയെക്കാൾ നല്ലതാണ് ഇത് എന്നായിരുന്നു മറ്റൊരാളുടെ കമൻറ് ,അദ്ദേഹത്തിൻറെ ആദ്യത്തെ വിവാഹമാണെന്നും ഇതൊക്കെ വ്യാജവാർത്തകൾ ആണെന്നും ഇതൊന്നും കേട്ട് ആരും വിശ്വസിക്കരുതെന്ന് ഗൗരി പറഞ്ഞു ,തുടർന്ന് നിരവധി പേർ ആശംസകളും അറിയിച്ചിരുന്നു. അവർക്കൊക്കെ ഗൗരി കൃഷ്ണ നന്ദി അറിയിക്കുകയും ചെയ്തു.
View this post on Instagram