വെള്ളിത്തിരയിലെ എല്ലാ പ്രിയപ്പെട്ട താരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഞങ്ങളുടെ പ്രിയങ്കരങ്ങളായി മാറിയിരിക്കുന്നു. അവരുടെ ഓരോ നീക്കത്തെക്കുറിച്ചും അവർ ഞങ്ങളെ അറിയിക്കും.2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീന്ദ മലയാളസിനിമയിലേക്ക് ചുവടുവച്ചത്. സമൂഹ മാധ്യമങ്ങൾ ഏറെ സജീവമായ താരം തന്റെ കിടിലൻ ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രവും ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന രമേശന് എന്ന കഥാപാത്രത്തോട് മുറിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ ചിത്രം കാട്ടി ഇതാരാ ചേട്ടാ എന്ന് ശ്രിന്ദയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഇതാരാണെന്ന് നിനക്ക് അറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ ഞാനീ ഹിന്ദി സിനിമ ഒന്നും കാണാറില്ല എന്നായിരുന്നു സുശീലയുടെ മറുപടി. ഈ രംഗത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ബുദ്ധ സന്യാസികളെ പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു കോസ്റ്റുമിൽ ആണ് താരം. ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സജ്ന സംഗീത ശിവൻ ആണ്. മേക്കപ്പ് ചെയ്തിരിക്കുന്നത് ആകട്ടെ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി എസ് ആണ്. നിരവധി കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. ഡാകിനി എന്നാണ് ഒരു ആരാധകൻ അതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതിനു മറുപടിയായി ഐ ലൈക് ഇറ്റ് എന്നും ശ്രീന്ദ മറുപടി നൽകിയിട്ടുണ്ട്.