മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ മസിൽ അളിയൻ എന്നാണ് ഉണ്ണി മുകുന്ദൻ പൊതുവെ അറിയപ്പെടുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും ഉണ്ണി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഉണ്ണി. താരം പങ്കുവെയ്ക്കുന്ന പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോളിതാ ഉണ്ണി മുകുന്ദന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാവുന്നത്
വാക്കുകൾ, സിനിമ മോഹവുമായി ഞാൻ എറണാകുളം എത്തി. അവിടെ ഒരു സുഹൃത്തിനൊപ്പം താമസം ആരംഭിച്ചു. ഒരു വലിയ ഫ്ലാറ്റിന്റെ മുകളിലെ പെന്റാ ഹൗസ്. ഞങ്ങൾ നാല് പേര് ഉണ്ടായിരുന്നു. ഒരാൾക്ക് ബാംഗ്ലൂർ സെറ്റിൽ ആകണം. ഒരാൾക്ക് കല്യാണം, ഒരാൾക്ക് സിനിമ, ഒരാൾക്ക് മുടി, ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ പ്രശ്നങ്ങൾ. എനിക്ക് മാത്രം ജോലി ഒന്നും ഉണ്ടായിരുന്നില്ല. ഇവരൊക്കെ രാവിലെ ജോലിക്കു പോകും ഞാൻ വൈകുന്നേരം വരെ ഇവര് വരുന്നത് വരെ കാത്തിരിക്കും. കൂട്ടുകാർ തന്നെയാണ് ഒരു 8 9 മാസം സഹായിച്ചത്. ആഹാരം വാങ്ങിത്തന്നു , ഡ്രസ്സ് വാങ്ങിത്തന്നു. പക്ഷെ വളരെ ബഹുമാനത്തോടെ തന്നെയാണ് അവർ എനിക്കൊപ്പം നിന്നത്. ജോലി ഇല്ലാത്ത ഒരാളോട് എങ്ങനെ വേണമെങ്കിലും പെരുമാറാം പക്ഷെ അവർ അതൊന്നും ചെയ്തില്ല
വളരെ ബുദ്ധിമുട്ടികൂടെ കടന്നു പോയ സാഹചര്യം ആയിരുന്നു. പഠിത്തം ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ചു , എന്റെ അമ്മക്ക് വളരെ സങ്കടമായിരുന്നു അന്ന്. സിനിമ എന്ന ആഗ്രഹം ഉണ്ട് പക്ഷെ എന്താകും എന്ന് അറിയാത്ത സമയം ആയിരുന്നു അത്.