in ,

മോളെ എന്താ കറവ പശുവായി വച്ചേക്കുകയാണോ !!! സ്വകാര്യജീവിതത്തെക്കുറിച്ച് ബിഗ്‌ബോസ് താരം സൂര്യ

surya menon bigg boss

ഏഷ്യാനെറ്റിലെ ജന പ്രിയ ഷോയായ ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്കിപ്പോള്‍ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ രണ്ട് തവണയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഓളമാണ് ബിഗ്‌ബോസില്‍ ഉണ്ടാക്കിയത്. കഴിഞ്ഞ തവണ കോവിഡ് വ്യാപനം കാരണം ഷോ താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ശേഷം അവസാനിപ്പിക്കുകയുമായിരുന്നു.

ഒടുവില്‍ മൂന്നാം സീസണും എത്തിയിരിക്കുമ്പോള്‍ വലിയ രീതിയിലുള്ള ജനപ്രീതിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും ഷോയുടെ അവതാരകന്‍. വി ജെ യും നടിയുമായ സൂര്യ ജെ മേനോനും മത്സരാര്‍ഥികളില്‍ ഒരാളായി ശ്രദ്ധ നേടുകയാണ്. മോഡലിങ് രംഗത്താണ് സൂര്യ തിളങ്ങുന്നത്. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ.റേഡിയോ ജോക്കി, നര്‍ത്തകി എന്ന നിലയിലും സൂര്യ തിളങ്ങിയിട്ടുണ്ട്. ബിഗ്ബോസിലെ മത്സരാര്‍ധികള്‍ കുടുംബത്തെയും പറ്റിയും ജീവിതത്തെ പറ്റിയും പറയുന്ന ഒരു സെഗ്മെന്റില്‍ സൂര്യ കുടുംബത്തെ പറ്റി മനസ് തുറന്നതാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം നേടുന്നത്.

തന്റെ മുത്തച്ഛനെ പോലെ ഒരു നാഷണല്‍ അവാര്‍ഡ് ജേതാവായി ഉയരാന്‍ കഴിഞ്ഞില്ലെന്നു സൂര്യ പറയുന്നു. തന്റെ ജീവിതം ഒരു പോരാട്ടം ആണെന്നും ജീവിക്കാന്‍ ബന്ധുക്കള്‍ ഒരുപാട് സഹായിച്ചു എങ്കിലും അതിനൊരു പരിധി ഉണ്ടാകുമെന്നും താരംപറയുന്നു. അടുത്ത ആളുകള്‍ താന്‍ കല്യാണം കഴിക്കാത്തതിനും കുറ്റങ്ങള്‍ കേട്ടിട്ടുണ്ട് എന്നും അമ്മയോട് പലരും പറയുന്നത് മോളെ എന്താ കറവ പശുവായി വച്ചേക്കുകയാണോ എന്നാണ് എന്നും താരം പറയുന്നു.

Written by admin

Samyuktha Menon

വിജയത്തിന്റെ ജീവിത ചക്രമാണിത്: ഫിലോസഫി പറഞ്ഞ്  സംയുക്ത

കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം പറഞ്ഞ് രേഖ