in

‘കാത്തിരിപ്പിനൊടുവിൽ നടി’പ്രിയങ്ക ചോപ്ര’അമ്മയായി..കുഞ്ഞി ജനിച്ചത് വാടക ഗർഭധാരണയിൽ കൂടി..സന്തോഷ വാർത്ത അറിയിച്ചു താരം.

ലോക സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര.ലോക സുന്ദരി പട്ടം നേടിയതിന് ശേഷമാണ് താരത്തെ ലോകം എങ്ങും അറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത്.2000 ലെ ലോക സുന്ദരിയായിരുന്നു താരം.വിജയ് നായകനായ’തമിഴൻ’ എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.അതിന് ശേഷമാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറുന്നത്.എന്നാൽ ആദ്യ രണ്ട് സിനിമയും വേണ്ടത്ര ശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചില്ല.എന്നാൽ അതിന് ശേഷം താരം അഭിനയിച്ച’ആശാന്ത്’എന്ന സിനിമ വിജയം നേടിയതോട് കൂടി പിന്നീട് തിരക്കുള്ള താരമായി പ്രിയങ്ക മാറുകയായിരുന്നു.

ഇന്നിപ്പോൾ ലോക സിനിമയിൽ തന്നെ ഒരുപാട് ആരാധകരുള്ള താരമാണ്.2018 ലാണ് താരം അമേരിക്കൻ ഗായകൻ’നിക്ക് ജോനസിനെ’വിവാഹം കഴിക്കുന്നത്.ഇരുവരുടെയും പ്രണയ വിവാഹം ആയിരന്നു.ഇപ്പോൾ രണ്ടുപേരും അമേരിക്കയിലാണ് താമസം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ ഇരുവരും ഒരു പുതിയ സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് താരങ്ങൾ.ഇരുവരും ഒരു കുട്ടിയുടെ മാതാപിതാക്കൾ ആയെന്ന ആ വാർത്തയാണ് താരം പങ്കുവെച്ചത്.എന്നാൽ സ്വന്തം ഗർഭപാത്രത്തിൽ കൂടിയല്ല താരം കുട്ടിയുടെ അമ്മയായത് .വാടകയ്ക്കെടുത്ത ഗർഭപപാത്രത്തിൽ കൂടിയാണ് കുട്ടി ജനിച്ചത്.പ്രിയങ്ക തനെയാണ്‌ ഈ വിവരം സോഷ്യൽ മീഡിയിൽ കൂടി അറിയിച്ചത്.

എന്തയാലും വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.നിരവധി ആരാധകരാണ് രണ്ടുപേർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.എന്നാൽ ഇതിനെതിരെ ഒരുപാട് ആൾക്കാരാണ് വിമർശനമായി എത്തിയത്.ഭർത്താവിന്റെ കൂടെ ഒരു കുടുബം തുടങ്ങണം എന്നുള്ള കാര്യം ആലോചിച്ചത് കഴിഞ്ഞ വർഷം ആണെന്നും താരം ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.ഞങ്ങൾ മുൻകൂടി ഒന്നും തീരുമാനിക്കാറില്ല എന്നും അതുകൊണ്ട് സമയം ആക്കുമ്പോൾ എല്ലാം സംഭവിക്കും എന്നും പ്രിയങ്ക അന്നൊരിക്കൽ പറഞ്ഞിരുന്നു.എന്തയാലും ഇവരുടെ സന്തോഷ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല, അയാൾ ഒരാളെ ഇഷ്ടപെട്ടു: കുറിപ്പ്

‘ജീവിതത്തിലെ ഏറ്റവും വലിയ ആ ആഗ്രഹം സഫലീകരിച്ച് നടി ‘സ്വാസിക’.ആശംസകൾ അറിയിച്ച് താരങ്ങളും ആരാധകരും