നടി ആക്രമിക്കപ്പെട്ട കേസ് വിവാദത്തിൽ പെടുമ്പോഴാണ് കഴിഞ്ഞദിവസം ഭാവനയുടെ വിവാഹ വാർഷിക വാർത്ത സോഷ്യൽ മീഡിയയിൽ വന്നത്. ഭാവനയും വിവാഹവാർഷിക വാർത്താ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഭർത്താവുമൊത്തുള്ള സ്നേഹം നിമിഷം പങ്കുവെച്ചുകൊണ്ട് ആയിരുന്നു വിവാഹവാർഷിക വാർത്താ താരം പങ്കുവെച്ചത്. നിരവധി സെലിബ്രിറ്റികൾ ആയിരുന്നു പോസ്റ്റിനു താഴെ കമൻറ് കളുമായി എത്തിയത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. കന്നട ചലച്ചിത്രമേഖലയിൽ നിർമാതാവായി പ്രവർത്തിക്കുകയാണ് ഭർത്താവ് നവീൻ.ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിച്ചുവരികയാണ് പ്രണയത്തിലായത്. പിന്നീട് വീട്ടുകാരും തീരുമാനിച്ചുറപ്പിച്ചണ് വിവാഹം നടത്തിയത്.
ഈ അവസരത്തിൽ സോഷ്യൽ മീഡിയയിലൂടെ സൗമ്യ എന്ന ഡോക്ടർ പങ്കുവെച്ച് ഒരു കുറിപ്പാണ് വാർത്തകളിൽ ഇടം നേടുന്നത് നവീന കുറിച്ചായിരുന്നു സൗമ്യ സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.
കുറിപ്പ് ഇങ്ങനെ:
അവരുടെ നാലാം വിവാഹവാർഷിക ദിനമായിരുന്നു.ആശംസകൾ! നവീൻ എന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ഇന്ന് മലയാളികൾ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകൻ ആയവൻ. അല്ലെങ്കിൽ നമ്മെ പലതും പഠിപ്പിച്ചവൻ! ഈ പോസ്റ്റ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താൽ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ” നോർമൽ ” ആണെന്ന് പറയുന്ന പോലെ ആവും അത്. നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല. അയാൾ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പർശിച്ചില്ല. അവർ ഒന്നാവുക തന്നെ ചെയ്തു. സത്യത്തിൽ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല. അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളിൽ ഉപദ്രവിക്കപ്പെടുന്ന പെൺകുട്ടികളെ ” ഇരകൾ ” ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തിൽ ” മാനഭംഗം ” എന്ന വാക്ക് തന്നെ എത്രത്തോളം ടോക്സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകൾക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ? മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മൾ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെൺകുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുൻധാരയിൽ നിന്ന് ആട്ടിയകറ്റുന്നു.
തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സിൽ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവർ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു. നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്! മനസ്സ് കൊണ്ട് ആത്മാർഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേർത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാൾ സാധാരണക്കാരനാണ്. എന്ന് നമുക്ക് ഓരോരുത്തർക്കും ഇത്തരത്തിൽ സാധാരണക്കാരാകാൻ പറ്റും? “മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ്” എന്ന് തലയുയർത്തി പറയാൻ പറ്റും?