in

വയസ്സായവരെ സംഘടനയില്‍ എടുക്കില്ല എന്ന് അവര്‍ പറഞ്ഞു, ഭാഗ്യലക്ഷ്മി

മലയാളികള്‍ക്ക് സുപരിചിതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് താര സംഘടനയായ അമ്മയില്‍ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തനിക്ക് 18 വയസുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് ഒരു സംവിധായകന്‍ വളരെ മോശമായി സംസാരിച്ചു. അന്ന് നിങ്ങടെ സിമിമ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പൊന്നുവെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

നേരത്തെ, മലയാള സിനിമയില്‍ പുരുഷാധിപത്യമാണുള്ളതെന്ന് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഹേമ കമ്മീഷന്‍ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു പോകാന്‍. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു. എന്നാല്‍ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്, അവര്‍ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്ക് എന്തെങ്കിലും നിവര്‍ത്തി ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാല്‍ ഞാന്‍ പോയി. മലയാള സിനിമയിലെ സ്ത്രീ നിര്‍മ്മാതാക്കളുടെ എണ്ണം നോക്കിയാല്‍ അഞ്ചില്‍ കുറവാണ്. എക്സിബിറ്റേഴ്സില്‍ വനിതകള്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല’, ഭാഗ്യലക്ഷ്മി പറയുന്നു.

Written by admin

അത്രയ്ക്ക് മനക്കട്ടി ഒന്നും എനിക്കില്ല. ആദ്യമൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്, പക്ഷെ ഇപ്പോൾ ശീലമായി- ജൂഹി

ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട് നാല് പതിറ്റാണ്ടിലേറെയായി- ഉണ്ണി മേനോൻ