in

അമ്മയെയും, പെങ്ങന്മാരെയും തിരിച്ചറിയാവുന്ന മനുഷ്യൻ,അളിഞ്ഞ കമൻ്റിട്ട് അർമാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ:  സപ്പോർട്ട്മായി യുവ സംവിധായകൻ

Young director as support

കഴിഞ്ഞദിവസം മാധ്യമപ്രവർത്തകയ്ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. മീഡിയവൺ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയോട് സുരേഷ് ഗോപി പരസ്യമായി മാപ്പ് പറയുകയും ചെയ്തു. നടനെ വിമർശിച്ചും അനുകൂലിച്ചു എത്തിയത് നിരവധി പേരായിരുന്നു. സിനിമ മേഖലയിൽ നിന്നും സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ പ്രോജക്ട് സംവിധാനം ചെയ്യുന്ന യുവ സംവിധായകൻ രാഹുൽ രാമചന്ദ്രൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയ വാക്കുകളും ശ്രദ്ധേയമാകുന്നു. നടിയും അവതാരികയും യൂട്യൂബറുമായ ശ്രീവിദ്യ മുല്ലച്ചേരിയെ വിവാഹം കഴിക്കാനിരിക്കുകയാണ് രാഹുൽ രാമചന്ദ്രൻ.

.

രാഹുലിന്റെ കുറിപ്പ് ഇങ്ങനെ : തൃശ്ശൂർ എടുക്കുന്നതിനെ ട്രോളി തമാശയായി ആ പെൺകുട്ടി ചോദിച്ച ചോദ്യത്തിന് അതേ നാണയത്തിൽ മറുപടി കൊടുത്തു കൊണ്ട് “മോളേ എന്ന് വിളിച്ചു അവരുടെ തോളത്ത് കൈ വെക്കുന്നു. ചുറ്റും നിൽക്കുന്ന ആൺ മാധ്യമ പ്രവർത്തകർക്ക് ഇതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തതു കൊണ്ടാകാം അവരും പൊട്ടിച്ചിരിച്ചത്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ കൈ ആ പെൺകുട്ടി  തടുത്തു മാറ്റുന്നു. തുടർന്നും ചിരിച്ചു കൊണ്ട് തൻ്റെ ജോലി തുടർന്നതല്ലാതെ മറ്റൊരു പ്രതികരണങ്ങളും, ആ പെൺകുട്ടിയോ, മറ്റ് മാധ്യമ പ്രവർത്തകരോ ആ സമയത്ത് നടത്തിയില്ല. ഇത് സംഭവിച്ചത് രാവിലെ. പക്ഷേ അന്തിയായപ്പോൾ… ആരോ യോഗം കൂടി തീരുമാനിച്ച് ഉറപ്പിച്ചതു പോലെ ഒരു വാർത്തയും, കുറേ അശ്ലീല പദങ്ങളുമായി സ്ഥിരം ടീമുകൾ അണിനിരന്നിട്ടുണ്ട്.

ശശി തരൂർ ഹമാസിനെക്കുറിച്ച് നടത്തിയ പരാമർശം ശരിവെച്ച് അദ്ദേഹത്തെ പിൻതുണച്ചതിനുള്ള ശിക്ഷയാകാം സുരേഷ് ഗോപിക്ക് നേരെയുള്ള അപവാദ പ്രചാരണം. സുരേഷ് ഗോപി തോളിൽ കൈവെച്ചത് ഇഷ്ടമായില്ലെങ്കിൽ അവർക്ക്  പരാതി കൊടുക്കാം. പക്ഷേ അതിൻ്റെ പേരിൽസുരേഷ് ഗോപി പരസ്ത്രീകളെ അപമാനിക്കുന്നവനാണ്, അനുവാദമില്ലാതെ തൊട്ടു ” എന്നൊക്കെ വാർത്ത പടച്ച്, അളിഞ്ഞ കമൻ്റിട്ട് അർമാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ..

ഒരവസരം  കിട്ടിയാൽ സുരേഷ് ഗോപിയുടെ നെഞ്ചത്തോട്ട് വീണ് കെട്ടിപ്പിടിച്ച് കിടപ്പാടത്തിനും, മക്കളെ കെട്ടിക്കാനും, തുടർ പഠനത്തിനുള്ള ഫീസിനുമൊക്കെ സഹായം ചോദിച്ച് വിലപിക്കുന്ന ഒരു സ്ത്രീകളും അദ്ദേഹത്തോട് അനുവാദം ചോദിക്കാറില്ല,ഒന്നു തൊട്ടോട്ടേ..” എന്ന്. വിശ്വാസമാണ് !!അമ്മയെയും, പെങ്ങന്മാരെയും തിരിച്ചറിയാവുന്ന മനുഷ്യൻ എന്നുള്ള ഉറപ്പുകൊണ്ടാണ് ആ പുള്ളിക്ക് ചുറ്റും സ്ത്രീകൾ നിവേദനങ്ങളുമായി ഓടിക്കൂടുന്നത്. പിന്നെ…എല്ലാ അടവുകളും പരാജയപ്പെട്ടപ്പോൾ അവസാനത്തെ അടവായ ഈ വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണണ്ട. അയാൾക്കൊപ്പം അണിനിരക്കാൻ പോകുന്നത് കേരളത്തിലെ അമ്മമാരും പെങ്ങന്മാരും തന്നെയായിരിക്കും.