in

അമ്പോ.. കിടിലൻ യോഗ ടൈം ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം കീർത്തി സുരേഷ്… വൈറൽ ഫോട്ടോസ് കാണാം

കുട്ടിക്കാലം തൊട്ട് അമ്മയെപ്പോലൊരു നടിയാവാൻ കൊതിച്ച പെൺകുട്ടി. അച്ഛൻ നിർമാതാവ്. വീട്ടിൽ മുഴുവൻ സിനിമയായിരുന്നു. അവൾക്കൊപ്പം സിനിമയെന്ന മോഹവും വളർന്നു. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ‘നോ’ എന്നായിരുന്നു മറുപടി. അതോടെ വാശിയായി.

ഒടുവിൽ ആ വാശി വിജയംകണ്ടു. ഇന്നവൾ മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ എന്നതിനപ്പുറം തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പൊൻതാരമാണ്. മികച്ചനടിക്കുള്ള ദേശീയ അവാർഡ് നേടിയ അഭിനേത്രിയാണ്. കീര്‍ത്തി സുരേഷ്. നിരവധി ആരാധകരെയാണ് കീര്‍ത്തി ഇതിനോടകം സ്വന്തമാക്കിയത്.

നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയ കാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. മൂത്ത മകളെ അഭിനയ രംഗത്തേയ്ക്ക് കാണാറില്ലെങ്കിലും അണിയറയില്‍ സജീവമായുണ്ട്. കീര്‍ത്തിയുടെ ആദ്യ ചിത്രം 2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു.

അതും ബാലതാരമായി. ചിത്രത്തില്‍ ദിലീപിന്റെ വളര്‍ത്തു മക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തി ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് പൈലറ്റ്‌സ്, അച്ഛനെയാണ് എനിക്കിഷ്ടം എന്ന ചിത്രങ്ങളിലും ബാല താരമായി അഭിനയിച്ചു.

2013 ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 2014 ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി.

ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍ നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍. കൂടുതലും തമിഴ് സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

തെലുങ്കില്‍ ഇറങ്ങിയ മഹാ നടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു. സാനി കൈയിതം എന്ന ചിത്രമാണ് കീർത്തി സുരേഷിന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ആയത്.

കീർത്തിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. തൻ്റെ സിനിമകൾ പോലെതന്നെ വളരെ വ്യത്യസ്ഥമാണ് കീർത്തിയുടെ ഫോട്ടോഷൂട്ടും. ഇപ്പോഴിതാ കീര്‍ത്തി പങ്കുവെച്ച യോഗാ ചിത്രങ്ങളാണ് വൈറലാകുന്നത്.

നിരവധി പേരാണ് കീര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും അനുയോജ്യമായ മന്ത്രമാണ് കീര്‍ത്തി സുരേഷിനുള്ളത് – യോഗ. യോഗയില്‍ അതീവ തത്പരയാണ്, കൂടാതെ സോഷ്യല്‍ മീഡിയയില്‍ വിവിധ ആസനങ്ങള്‍ പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്.

Written by Editor 3

ഒരു രാത്രിക്ക് റേറ്റ് എത്രയാണെന്ന് ചോദിച്ചയാളിന് കൃത്യമായി മറുപടി നൽകി പ്രിയ താരം, ഞെട്ടലോടെ ആരാധകർ

ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ തന്നെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ..!