in ,

ബോള്ളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! തന്റെ അനുഭവം പറഞ്ഞ് നടി യാമി ഗൗതം

ഏറെ ആരാധകരുള്ള ബോളിവുഡ് നടിമാരിൽ ഒരാളാണ് യാമി ഗൗതം.ഫിറ്നെസ്സിന്റെ കാര്യത്തിലും ഭക്ഷണത്തിൻറെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന നടി കൂടിയാണ് അവർ. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരണമെന്ന് ശക്തമായി വാദിക്കുന്ന യാമി സമൂഹമാധ്യമങ്ങളിൽ സജീവമാണ്

ആരെയും മയക്കുന്ന സൗന്ദര്യത്തിന് ഉടമയായതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷനേരംകൊണ്ട് സൈബർ ലോകത്ത് വൈറലായി മാറുന്നത്‌. സിനിമകളിലും നിരവധി പരസ്യചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

മോഡലിങ്ങിൽ തനതായ ഒരു സ്ഥാനം നിലനിർത്തിയ ശേഷമാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പല ബ്രാൻഡ് കമ്പനികളുടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കുവാൻ യാമിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലഭിച്ച അവസരങ്ങൾ പൂർണ്ണമായി വിനിയോഗിക്കുവാൻ താരം ശ്രമിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾക്ക് അകത്തും പുറത്തും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്ത് കാര്യത്തെയും തികഞ്ഞ ബോധ്യത്തോടെ നേരിടുന്ന സമീപനമാണ് യാമി കാത്തുസൂക്ഷിക്കുന്നത്. നിലപാടുകൾ വ്യക്തമാക്കുമ്പോഴും അത് മറ്റുള്ളവരെ ഹനിക്കുന്ന രീതിയിലുള്ളത് ആകാതിരിക്കാൻ എപ്പോഴും താരം ശ്രദ്ധിക്കാറുണ്ട്.

അതുകൊണ്ടുതന്നെ താരത്തിന് ശത്രുക്കളും വിമർശകരും കുറവാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സാധാരണഗതിയിൽ യാമിയെ പോലെയുള്ള താരങ്ങൾ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെടുന്നമ്പോൾ അതിന് വലിയ വിമർശനവും സൈബർ ആക്രമണങ്ങളും ആണ് പലപ്പോഴും നേരിടേണ്ടതായി വരുന്നത്.

എന്നാൽ യാമിയെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ ഒരു കാര്യം ഇതുവരെ അഭിമുഖീകരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. പകരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും കൂടുതൽ മികച്ച പ്രതികരണമാണ് എപ്പോഴും ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. അതിന് അനുസരിച്ച് വീണ്ടും വീണ്ടും ചിത്രങ്ങൾ പങ്കുവയ്ക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്യുന്നു.

ലഭിച്ച കഥാപാത്രങ്ങളിൽ ഒക്കെയും തനതായ ഒരു കയ്യൊപ്പ് ചാർത്താൻ എന്നും താരം ശ്രമിച്ചിട്ടുണ്ട്.അത് ഓരോ കഥാപാത്രത്തിന്റെയും വിജയത്തിലാണ് താരത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. സിനിമ മേഖല എന്ന് പറയുന്നത് നിരവധി പ്രശ്നങ്ങളും അതിജീവനങ്ങളും നിലനിൽക്കുന്ന ഒരു ഇടം തന്നെയാണ്.

അതുകൊണ്ടുതന്നെ പലപ്പോഴും പലർക്കും തുടക്കക്കാർ എന്ന നിലയിൽ ഉള്ളവർക്ക് പ്രത്യേകിച്ച് ഒരുപാട് പ്രശ്നം അഭിമുഖീകരിക്കേണ്ടത് വരാറുണ്ട്. തൻറെ അഭിനയ ജീവിതത്തിൽ താൻ നേരിട്ട ഒരു അനുഭവത്തെപ്പറ്റി ആണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു ഷോക്കായിരുന്നു എന്നും യാമി വ്യക്തമാക്കുന്നു. സംഭവം ഇങ്ങനെയാണ്… ഒരിക്കൽ ഒരു പ്രശസ്ത താരത്തിന്റെ മാനേജരെ കണ്ടപ്പോൾ ഇപ്പോൾ പാർട്ടികളിലേക്ക് ഒന്നും കാണാനില്ലല്ലോ എന്ന് തന്നോട് ചോദിക്കുകയുണ്ടായി എന്ന് താരം വ്യക്തമാക്കുന്നു.

തനിക്ക് അതിനോടൊന്നും താല്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, സിനിമയില്ലാത്ത സമയത്ത് പാർട്ടികളിലും മറ്റു പരിപാടികളിലും ഒക്കെ സജീവമായി ഇടപെടുകയും സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും വേണം. എങ്കിൽ മാത്രമേ സെലിബ്രിറ്റി എന്ന ഇമേജ് മറ്റുള്ളവർക്ക് മുൻപിൽ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കു എന്നാണ്.

Written by Editor 1

അങ്ങനത്തെ പബ്ലിസിറ്റിയോട് താൽപര്യം ഇല്ല, രണ്ടാമത്തെ ഗർഭകാലവും രഹസ്യം ആക്കിയതിനെ കുറിച്ച് ശാലു കുര്യൻ പറയുന്നു

എനിക്ക് വേണമെങ്കിൽ ലോകപ്രശസ്ത ആകാം, സിനിമയില്ലെങ്കിലും ജീവിക്കാൻ ഉള്ള മാർഗം കണ്ടു വച്ചിട്ടുണ്ട്; ഗായത്രി സുരേഷ്