in

സിനിമ ലോകത്ത് പിടിച്ചു നിൽക്കുവാൻ കേവലം അഭിനയം മാത്രം പോരാ.. തന്റെ അനുഭവം തുറന്ന് പറഞ്ഞ് നടി യാമി ഗൗതം..!

ഏറെ ആരാധകരുള്ള ബോളിവുഡ് നടിമാരിലൊരാളാണ് യാമി ഗൗതം. ഇപ്പോൾ ഒരു അഭിമുഖത്തിൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്തയായ ഒരു സെലിബ്രിറ്റി മാനേജര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് യാമി. യാമിയുടെ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

ബോളിവുഡിലെ പാര്‍ട്ടികളിലും മറ്റും സ്ഥിരമായി പങ്കെടുക്കണമെന്നും എന്നാല്‍ മാത്രമേ, സിനിമാ ലോകം തന്നെ ശ്രദ്ധിക്കുകയുള്ളൂവെന്നും സൂപ്പർ താരത്തിന്റെ മാനേജര്‍ പറഞ്ഞതായി യാമി വ്യക്തമാക്കി. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യാമി ഗൗതം പറയുന്നു.

ബോളിവുഡില്‍ അവസരങ്ങള്‍ തേടിയെത്തണമെങ്കില്‍, നന്നായി അഭിനയിച്ചാല്‍ മാത്രം പോരെന്നതാണ് അവസ്ഥയെന്നും താരം വ്യക്തമാക്കി. ‘ദിവസങ്ങൾക്ക് മുൻപ് ഞാന്‍ ഒരു മീറ്റിംഗിനായി നേരത്തെ എത്തുകയുണ്ടായി. അവിടെ ഞാനൊരു സൂപ്പർ താരത്തിന്റെ മാനേജരെ കണ്ടു.

വളരെ സീനിയറായ അവരോട് ഞാന്‍ സംസാരിച്ചു. സംസാരിക്കുന്നതിനിടെ അവര്‍ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് എന്നെ പാര്‍ട്ടികളില്‍ കാണാത്തതെന്ന്. അത്തരം ഇടങ്ങളില്‍ എത്തണമെന്ന് അവര്‍ എന്നെ നിര്‍ബന്ധിച്ചു. എന്താണ് അതിലിത്ര വലിയ കാര്യമെന്ന് എനിക്ക് മനസിലായില്ല.

എന്നാൽ, എന്നെ കാണാതെ ഞാൻ വന്നതായി അംഗീകരിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. നല്ലൊരു സിനിമയിലൂടെ വന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്ന് അവരോട് മറുപടി പറഞ്ഞു. അതേസമയം, നെറ്റ് വര്‍ക്കുണ്ടാക്കണമെന്നും എല്ലായിടത്തും എത്തണമെന്നുമാണ് അവര്‍ പറഞ്ഞത്’.

അതേസമയം യാമി ഗൗതം അടുത്തിടെ തന്റെ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു കൊണ്ടൊരു പ്രഖ്യാപനം നടത്തി.കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്.

ചെറിയ സൗന്ദര്യ പ്രശ്നങ്ങള്‍ പോലും എപ്പോഴും മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന സിനിമ ലോകത്ത് തന്റെ കുറവുകളെ ധൈര്യപൂര്‍വം വെളിപ്പെടുത്തിയ യാമി ഏവരുടെയും നിറഞ്ഞ കൈയടി നേടുകയാണ്. കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി പങ്കുവച്ചു.

പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടെയും കൂടി സ്നേഹിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടി ചെയ്യുന്ന യാമിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വളരെപ്പെട്ടെന്നു തന്നെ വൈറലായി.

വര്‍ഷങ്ങളായി നേരിടുന്ന രോഗത്തെ പറ്റിയുള്ള തുറന്ന് പറച്ചില്‍ വലിയ ആശ്വാസം നല്‍കുന്നുണ്ടെന്ന് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് യാമി പറഞ്ഞു. ഷൂട്ടിംഗ് വേളയില്‍ കാണുമ്പോള്‍ ചര്‍മത്തിലെ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് മേക്കപ്പിലൂടെയും മറ്റും മറച്ചു വയ്ക്കുന്നതെന്ന് ജനങ്ങള്‍ സംസാരിച്ചിരുന്നതായി യാമി പറയുന്നു.

ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പ്രശ്നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ചു പിടിക്കാനായതെന്നും യാമി ഇന്‍സ്റ്റയില്‍ കുറിച്ചു. 2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ നടിയാണ് യാമി ഗൗതം.

പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമായ ഇവർ ഏതാനും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.പൃഥിരാജ് ചിത്രം ഹീറോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം.

Written by Editor 3

മരക്കൊമ്പിന് മുകളിൽ സാഹസികമായ ഫോട്ടോഷൂട്ടുമായി നടി സാധിക, ഹോട്ടെന്ന് ആരാധകർ, ഫോട്ടോസ് കാണാം

ഫീമെയിൽ ലീഡ് ഉള്ള ഒരു ഷോർട്ട് ഫിലിമിന്റെ സ്ക്രിപ്റ്റുമായി സംവിധായകൻ എത്തിയപ്പോൾ ആദ്യമൊന്നും സമ്മതിച്ചില്ല, പിന്നെ ചെയ്യാം എന്ന് തീരുമാനിച്ചു, മലയാള സിനിമയിലെ കുറെ സ്വഭാവ നടന്മാർ എന്റെ പേര് പറയുമ്പോൾ മറ്റെന്തെങ്കിലും ഒഴിവു പറഞ്ഞു വലിയും; രസ്മി ആർ നായർ