in

ഒരുപാട് താളപ്പിഴകൾ സംഭവിച്ചു എന്റെ വ്യക്തി ജീവിതത്തെയും അത് ബാധിച്ചു; ഭാര്യ ദർശനയുമായി പിരിഞ്ഞതിനെ കുറിച്ച് വിജയ് യേശുദാസ് തുറന്ന് പറയുന്നു

സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനായിരുന്നു വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാത പിന്തുടര്‍ന്ന് സംഗീതലോകത്ത് കടന്നുവന്ന വിജയ് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകനായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ അംഗീകാരങ്ങളും അവസരങ്ങളും വിജയിയെ തേടിയെത്തിയിരുന്നു.

യേശുദാസിന് പിന്നാലെയായാണ് മകനായ വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. അപ്പയ്ക്കൊപ്പമായിരുന്നു ആദ്യത്തെ പാട്ടെന്ന് വിജയ് പറയുന്നു. ഓ മുംബൈ എന്ന ഗാനം ഇരുവരും ഒന്നിച്ച് ആലപിച്ചതാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും വിജയ് പാടിയിരുന്നു. നിവേദ്യത്തിലെ കോലക്കുഴല്‍ ആലപിച്ചതോടെയാണ് വിജയിനെ മലയാളക്കര ഏറ്റെടുത്തത്. പാട്ടിന്റെ 21 വര്‍ഷങ്ങള്‍ ഏറെ സവിശേഷമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിജയ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

വ്യക്തി ജീവിതത്തിലെ സുപ്രധാനമായ കാര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. 2002ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21-ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ധനുഷിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു വിജയ് ദര്‍ശനെയെക്കുറിച്ച് സംസാരിച്ചത്. നിങ്ങള്‍ ക്ലാസ്മേറ്റ്സാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്റെ ഭാര്യയും ധനുഷിന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഭാര്യമാര്‍ വഴി വന്ന പരിചയമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയത്തിലായത്.

ഇപ്പോള്‍ ആ ബന്ധമൊക്കെ എന്തായി എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് വിജയും ദര്‍ശനയും. പ്രണയത്തിലെ താളപ്പിഴകള്‍ ബാധിച്ചിരുന്നു. അത് നമ്മളെ ബാധിക്കാതിരിക്കില്ലല്ലോ. പക്ഷേ, അത് അതിന്റേതായ രീതിയിലങ്ങ് പോവും. മക്കളുടെ കാര്യത്തില്‍ അച്ഛന്‍ അമ്മ എന്ന നിലയില്‍ ഞങ്ങളെപ്പോഴും ഒരുമിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. അവര് വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗാണ്, സോ അതങ്ങനെ പോവുന്നു.

വീട്ടിലുള്ളവര്‍ അത് സെന്‍സിറ്റീവായിട്ടാണ് കാണുന്നത്. ഇത്ര സപ്പോര്‍ട്ടീവായിട്ട് അതിനെ കാണണമെന്നില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതങ്ങനെയൊരു ഹിഡന്‍ ഇതായി നില്‍ക്കുകയാണ്. എന്റെ മ്യൂസിക്കിനെ അത് വളര്‍ത്തിയിട്ടേയുള്ളൂ. ജീവിതത്തില്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ നമുക്ക് പ്രചോദനമാകില്ലേ. അക്കാര്യത്തില്‍ വിജയ് സ്ട്രോംഗാണോയെന്ന് ചോദിച്ചപ്പോള്‍ ആയി വരുന്നു എന്നായിരുന്നു വിജയ് പറഞ്ഞത്.

ഗായകന്‍ മാത്രമല്ല, അഭിനേതാവ് കൂടിയായി വിജയ് തിളങ്ങിയിരുന്നു. 2010ല്‍ ഇവന്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ധനുഷ് നായകനായ മാരി എന്ന ചിത്രത്തില്‍ വില്ലനായ പൊലീസുകാരന്റെ വേഷവും വിജയ് കൈകാര്യം ചെയ്തിരുന്നു. ഏറെ ശ്രദ്ധ നേടിക്കൊടുത്ത വേഷമായിരുന്നു ഇത്.

Written by Editor 3

‘മിനി സ്കർട്ടിൽ പൊളി ലുക്കിൽ തകർപ്പൻ ഡാൻസുമായി റീൽസ് താരം നിവേദ്യ ശങ്കർ..’ – വീഡിയോ വൈറൽ

ദി പ്രിൻസ് എന്ന സിനിമയിലെ മോഹൻലാലിന്റെ നായിക പ്രേമയെ ഓർമ്മയില്ലെ, വിവാഹ മോചിതയായ താരത്തിന്റെ ഇപ്പോഴത്തെ യഥാർത്ഥ ജീവിതം ഇങ്ങനെ..!