in

എനിക്കില്ലാ വർണങ്ങൾ നീ തരുമോ.. വിചിത്രം സിനിമയിലെ ‘ചിത്രശലഭമായ്’ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി: വീഡിയോ

രണ്ടു മുയലുകളിലൂടെ പ്രേക്ഷകരെ പേടിപ്പിക്കുകയും പിടിച്ചിരുത്തുകയും ഭാവനയല്ല യാഥാർഥ്യം എന്ന തിരിച്ചറിവിലെത്തിക്കുകയും ചെയ്യുന്ന ചിത്രമാണ് അച്ചു വിജയൻ ആദ്യമായി സംവിധാനം ചെയ്ത വിചിത്രം.  വർഷങ്ങളായി സിനിമാ എഡിറ്റിങ് മേഖലയിൽ  തന്റെ കയ്യൊപ്പ് പതിപ്പിച്ച അച്ചു വിജയൻ ഏറെ തയാറെടുപ്പുകളോടെയാണ് തന്റെ ആദ്യത്തെ ചിത്രം സംവിധാനം ചെയ്തതെന്ന് വ്യക്തം.

നിഗൂഢത നിറഞ്ഞ കാഴ്ചകളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ  ഭാവനയുടെ മായിക ലോകത്ത് എത്തിച്ച് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാനാകാത്ത വിധം ഭയചകിതരാക്കുന്നതുപോലെ തന്നെ അനാവശ്യ ഗ്രാഫിക്‌സോ ഏച്ചുകെട്ടലിന്റെ അതിപ്രസരമോ ഇല്ലാതെ തന്നെ യുക്തിസഹമായി ചെയ്ത ഒരു ഹൊറർ ചിത്രം കൂടിയാണ് വിചിത്രം. വിചിത്രമായി തോന്നുന്ന കുടുംബ സാഹചര്യങ്ങളോടെയാണ് ചിത്രത്തിന്റെ തുടക്കം.

അഞ്ചു മക്കളുണ്ടെങ്കിലും പണിയെടുത്ത് കുടുംബം പോറ്റേണ്ടി വരുന്ന ഒരമ്മയുടെ ധർമ്മ സങ്കടങ്ങളുടെ കഥയെന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. എന്നാൽ യഥാർഥ കഥാഗതിയെന്തെന്നു അവസാനം വരെ പ്രേക്ഷകന് ഒരു ധാരണയും ലഭിക്കുന്നില്ല.  ഭർത്താവ് മരിച്ചതിനു ശേഷം വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തുന്ന വീട്ടമ്മയാണ് ജാസ്മിൻ. ജസ്റ്റിൻ , ജാക്സൺ, ജോയ്, സ്റ്റെഫാൻ, സാവിയോ എന്നിങ്ങനെ അഞ്ചു മക്കളാണ് ജാസ്മിന്.

ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ മൂത്തമകനായ ജാക്സൺ ആയി എത്തുന്നത്. പതിവ് ശൈലിയിൽ കഥാപാത്രത്തിനോട് നൂറു ശതമാനം നീതി പുലർത്തുന്ന പ്രകടനമായിരുന്നു ഷൈനിന്റെത്.  ബാലു വർഗീസിന്റെ ജോയ് ആണ് ചിത്രത്തിൽ തമാശയുടെ രസച്ചരടുപൊട്ടാതെ കാത്തുസൂക്ഷിക്കുന്ന കഥാപാത്രം.  പുതിയ കാലത്തിന്റെ പ്രതിനിധിയായ യുവാവിന്റെ വേഷത്തിൽ  ബാലു അഭിനയമികവ് പുലർത്തി.

ചിത്രത്തിൽ അമ്മയായെത്തിയ ജോളി ചിറയത്ത് നിസ്സഹായതയും അതോടൊപ്പം തന്നെ ആത്മ ധൈര്യവുമുള്ള അമ്മ കഥാപാത്രമായി തിളങ്ങി.  അമ്മാവനായെത്തിയ ലാൽ കുറച്ചു സമയയേ ചിത്രത്തിൽ ഒള്ളുവെങ്കിലും തന്റെ സാന്നിധ്യം പ്രേക്ഷകന്റെ മനസ്സിൽ പതിപ്പിച്ചാണ് മടങ്ങിയത്.

വ്യത്യസ്തമായ കഥാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള കനി കുസൃതിയാണ് നിഗൂഢയായ  മാർത്ത എന്ന കഥാപത്രമായി എത്തുന്നത്.

കേതകി നാരായണനും ശക്തമായ ഒരു കഥാപാത്രമായി ചിത്രത്തിലുണ്ട്.  ചെറിയ കഥാപാത്രങ്ങളായെത്തിയവരെല്ലാം തന്നെ മികച്ച അഭിനയ മുഹർത്തങ്ങൾ സമ്മാനിച്ച് ചിത്രത്തിന്റെ ആകെതുകയ്ക്ക് മാറ്റുകൂട്ടി. ഇപ്പോഴിതാ ചിത്രത്തിലെ ചിത്രശലഭമായ് എന്ന മനോഹര ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മനോജ് പരമേശ്വരൻ്റെ വരികൾക്ക് ജോഫി ചിറയത്ത് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.

Written by Editor 3

മോഹൻലാൽ കഴിഞ്ഞേ എനിക്ക് മറ്റാരും ഉളളൂ; മീരാ ജാസ്മിൻ തുറന്നു പറയുന്നു

എന്നെ സകലരും പൂ മോൾ എന്ന് വിളിക്കുന്നു.. മേൽ വസ്ത്രത്തിനു പകരം പൂച്ചെണ്ടന്റുമായി പ്രിയ താരം