in

ഒരു തമിഴ് ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും അനുഭവം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ

തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ. 2012 പുറത്തിറങ്ങിയ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഈ ചലച്ചിത്രത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന ഒരു നർത്തകിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്.

2008 വിഘ്നേശ് സംവിധാനം ചെയ്ത പോടാ പൊടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാൻ പ്രേരണയായതെന്ന് മുൻപ് താരം വ്യക്തമാക്കിയിരുന്നു. ഏതാണ്ട് നാലു വർഷക്കാലം ചലച്ചിത്ര നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കുകയും ഒടുവിൽ 2012 ചിത്രം പുറത്തിറങ്ങുകയും ആയിരുന്നു. ചിത്രത്തിനോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മിയുടെ അഭിനയവും വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ സ്വന്തമാക്കി.

സാമ്പത്തികപരമായി ശരാശരി വിജയം നേടിയ ഈ ചിത്രം മൾട്ടിപ്ലെക്സ് തീയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനവിജയം കരസ്ഥമാക്കിയിരുന്നു. പോടാ പോടീ പുറത്തിറങ്ങിയശേഷം സുന്ദർദാസ് സംവിധാനം ചെയ്ത മത ഗജ രാജ എന്ന ചിത്രത്തിൽ വിശാലിന് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ചിത്രം പുറത്തിറക്കാൻ ആകാതെ വരികയായിരുന്നു.

ലക്ഷ്മി അഭിനയിച്ച രണ്ടാമതായി പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ മാണിക്യ ആയിരുന്നു. 2011 പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കന്നട ചലച്ചിത്രനടൻ സുദീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാണിക്യ മാറിയിരുന്നു.2014ൽ തന്നെ ബാല സംവിധാനം ചെയ്ത താരേ അപ്പാടെ എന്ന ചിത്രത്തിൽ വരലക്ഷ്മി അഭിനയിച്ചു.

ഈ ചിത്രത്തിൽ കരകാട്ടം നർത്തകിയുടെ വേഷം അവതരിപ്പിക്കുന്നതിനു വേണ്ടി ഏതാണ്ട് 10 കിലോ ഭാരം കുറയ്ക്കുകയും ഉണ്ടായി. 2016 മമ്മൂട്ടിയോടൊപ്പം കസബ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് താരം മലയാള ഭാഷയിലേക്കുള്ള തൻറെ ചുവടെ വെക്കുകയുണ്ടായി.കസബയിലേക്കുള്ള അവസരത്തെ പറ്റി താരം ട്വിറ്ററിൽ കുറയുകയുണ്ടായി.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ അവസരം ആണെന്ന് ആണ് അന്ന് താരം പറഞ്ഞത്.താരേ അപ്പാടെ എന്ന ചിത്രത്തിലൂടെയാണ് തനിക്ക് ഈ അവസരം ലഭിച്ചത് എന്നും അന്ന് വരലക്ഷ്മി പറഞ്ഞിരുന്നു. കൂടാതെ മലയാള ചിത്രമായ ആകാശമിഠായിയിലും ഒരു പ്രധാന കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചെങ്കിലും പിന്നീട് ചില പ്രശ്നങ്ങൾ കാരണം ചിത്രത്തിൽനിന്ന് താരം പിന്മാറുകയായിരുന്നു.

2017 ഒക്ടോബർ 14 മുതൽ ഒരു റിയാലിറ്റി ഷോയുടെ അവതാരികയായി താരം പ്രവർത്തിച്ചിരുന്നു. 2018 വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സർക്കാർ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്കുണ്ടായ മോശം ഒരു അനുഭവത്തെ പറ്റിയും വരലക്ഷ്മി ട്വിറ്ററിൽ തുറന്നുപറഞ്ഞിരുന്നു. തന്നെ ഒരു പ്രമുഖ ചാനൽ മേധാവി കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്നാണ് വരലക്ഷ്മി വെളിപ്പെടുത്തിയത്.

ഈ അനുഭവം പങ്കു വെക്കണോ എന്ന് താൻ നിരവധി തവണ ആലോചിച്ചു എന്ന് പറഞ്ഞാണ് വരലക്ഷ്മിയുടെ കുറിപ്പ് തുടങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു അനുഭവം പങ്കു വെച്ചാൽ അത് ഏത് അർത്ഥത്തിൽ സ്വീകരിക്കപ്പെടുമെന്ന് ഓർത്താണ് താൻ തുറന്നുപറയുന്നതിനെപ്പറ്റി രണ്ടുവട്ടം ആലോചിച്ചു എന്ന് വരലക്ഷ്മി വ്യക്തമാക്കുന്നു.

ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം ഹെഡ്മായുള്ള മീറ്റിങ്ങിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത് എന്ന് വരലക്ഷ്മി വെളിപ്പെടുത്തുന്നു. മീറ്റിങ്ങിനു ശേഷം ആണ് അയാൾ തന്നോട് അപമര്യാദയായി പെരുമാറിയത്. എപ്പോഴാണ് പുറത്തുവച്ച് കാണാൻ കഴിയുക എന്നായിരുന്നു മേധാവിയുടെ ചോദ്യം. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ആണോ കാണുന്നത് എന്ന് തിരിച്ചു ചോദിച്ചു.

മറ്റു ചില കാര്യങ്ങൾക്ക് ആണ് കാണേണ്ടത് എന്നായിരുന്നു അയാളുടെ വശളത്തരം കലർന്ന ചിരിയോടെ ഉള്ള മറുപടി.കേട്ടപ്പോ ഞെട്ടിപ്പോയ ഞാനത് മറച്ചുവച്ചുകൊണ്ട് അയാളോട് കടന്നുപോകാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത് എന്നും താരം വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്തയായ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പശ്ചാത്തലത്തിലാണ് വരലക്ഷ്മി ശരത് കുമാർ സ്വന്തം അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്.

Written by Editor 1

എന്റെ വികാരത്തെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്റെ ശരീരത്തോടായിരുന്നു അവർക്കെല്ലാം ഇഷ്ടം; റായ് ലക്ഷ്മി തുറന്നു പറയുന്നു

എന്റെ ആ ഒരു ആഗ്രഹം സാധിച്ചാൽ മാത്രമേ കല്യാണം ഉണ്ടാവുകയുള്ളു; തന്റെ വിവാഹത്തെ കുറിച്ച് സുചിത്ര തുറന്ന് പറയുന്നു