in

എന്റെ മുടി നിങ്ങളെ കാണിക്കണമെന്ന് ഞാൻ വിചാരിക്കുന്നു, ആരാധകർക്കായി തന്റെ പുത്തൻ ഫോട്ടോസ് പങ്കുവെച്ച് വാമിക ഗബി

നടി വാമിക ഗബിയുടെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതിനുമുൻപും താരത്തിന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു.

സാരീ സീരീസ് എന്ന് പറഞ്ഞ് വ്യത്യസ്ത സാരികളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന താരത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങൾ മുൻപ് ഏറ്റെടുത്തതായിരുന്നു. അമ്മയുടെ കോട്ടൻസാരിക്കൊപ്പം അണിഞ്ഞ ബ്ലൗസിന് നൽകിയിരിക്കുന്ന മോഡേൺ ട്വിസ്റ്റ് ആയിരുന്നു അന്നത്തെ താരത്തിന്റെ ചിത്രങ്ങളിലെ പ്രത്യേകത.

ഗോദ, നയൻ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ് വമിക. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവസാന്നിധ്യമാണ്. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളൊക്കെ ഇന്നും സിനിമ പ്രേമികൾ ഓർത്തിരിക്കുന്നവ തന്നെയാണ്. ഇപ്പോൾ പഞ്ചാബി സിനിമകളിലാണ് താരം കൂടുതലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

അടുത്തിടെയായി താരം ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി. വളരെ മികച്ച പ്രതികരണവും അംഗീകാരവും തന്നെയാണ് സിനിമ പ്രേമികളുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സൈബർ ലോകത്ത് ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

ഞാൻ കരുതുന്നു നിങ്ങളെ എന്റെ മുടി കാണിക്കാം എന്ന അടിക്കുറിപ്പോടുകൂടി താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ സിക്ക് സീൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തെലുങ്ക്, പഞ്ചാബി സിനിമകളിൽ അഭിനയിച്ച ശേഷമാണ് മലയാളത്തിൽ താരം ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നത്.

യഥാർത്ഥ ജീവിതത്തിലും ഒരു പഞ്ചാബി പെൺകുട്ടിയായ താരം തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെയും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കോവിഡ്ക്കാലത്ത് സിനിമകൾ ഒന്നുമില്ലാതെ വീട്ടിലിരുന്നതിനാൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് ഉള്ളത്. തെന്നിന്ത്യൻ സിനിമയിൽ തിരക്കേറിയ നായികമാരിൽ ഒരാളായി വമികയുടെ പേരും ഇപ്പോൾ എഴുതപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങൾ കാണുന്ന പലരും പഞ്ചാബി ശാലീനത പോയോ എന്ന കമൻറ് ആണ് ചിത്രങ്ങൾക്ക് താഴെ കുറിക്കുന്നത്. എന്നാൽ എന്തിനെയും സധൈര്യം നേരിടുവാൻ മനസ്സ് കാണിക്കുന്ന താരം വിമർശനങ്ങൾക്കെതിരെ വലിയതോതിൽ പ്രതികരിക്കാറില്ല.

മറിച്ച് പറയുന്നവർക്ക് എന്തും ആകാമല്ലോ എന്ന നിലപാടാണ് താരം കാത്തുസൂക്ഷിക്കുന്നത്.കങ്കണക്കെതിരെ പ്രതികരിച്ചതും കങ്കണ താരത്തെ ബ്ലോക്ക് ചെയ്തതും ഒക്കെ വാർത്താമാധ്യമങ്ങൾ അടക്കം വലിയ ചർച്ചാവിഷയമായ കാര്യങ്ങളായിരുന്നു. അങ്ങനെ എന്തിനും ഏതിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ താരം.

Written by Editor 1

മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പില്ലെങ്കിൽ അച്ഛനെങ്കിലും വേണം, സോഷ്യൽ മീഡിയ നിറയെ വ്യാപന വിമർശനം

പ്രണയാർദമായി നിമിഷയും ഗൗരിയും, ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് വൈറൽ മോഡൽസ്, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ