in

ചുവപ്പിൽ ആഴകായി വൈഗ.. താരത്തിന്റെ പുതിയ കിടിലൻ ഫോട്ടോസ് കാണാം

നടി, മോഡല്‍, അവതാരിക എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് വൈഗ റോസ്. ഇതിനോടകം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ താരം നിരവധി സിനിമകളിലും ടിവി ഷോകളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

അഭിനയ ജീവിതത്തില്‍ സജീവമായിത്തന്നെ ഉണ്ടായിരുന്ന താരത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത് കുളി സീന്‍ എന്ന ഹൃസ്വ ചിത്രമായിരുന്നു. മലയാളിയാണെങ്കിലും ഇന്നിപ്പോള്‍ താരം താമസിക്കുന്നത് ചെന്നൈയിലാണ്. കുഞ്ചാക്കോ ബോബന്റെ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറിയത്.

മലയാളത്തിനു പുറമേ തമിഴിലും സജീവമായി നിലനില്‍ക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാനും താരത്തിനു സാധിക്കുകയുണ്ടായി. ഫ്‌ലവേഴ്‌സ് സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ ഹിറ്റ് ഗെയിമിംഗ് ഷോയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മിനിസ്‌ക്രീം രംഗത്ത് സജീവമായത്. ഇതിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിക്കുകയുണ്ടായി.

ഒട്ടനവധി ടിവി ഷോകളുടെ ഭാഗമായ താരം മോഡല്‍ എന്ന നിലയിലാണ് തന്റെ ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ താരം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സൈബര്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞത്.

കളിയച്ഛന്‍, ലച്ചുമീ തുടങ്ങിയ ചിത്രങ്ങളാണ് താരം അഭിനയിച്ച ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍. സീരിയല്‍ സിനിമാ താരമായ സാധിക വേണുഗോപാലുമായി വളരെ അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ് വൈഗ. സിമ്മിംഗ് പൂളിനരികില്‍ നിന്ന് വൈഗ ചെയ്ത കിടിലന്‍ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. കയ്യില്‍ വൈ ന്‍ ഗ്ലാസ് പിടിച്ചു ചുവപ്പ് ഡ്രെസ്സില്‍ ആണ് താരം അന്ന് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കെതിരെയും വൈഗ തുറന്ന നിലപാടുകളും ആയി രംഗത്തെത്താറുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചു പങ്കുവെച്ച പോസ്റ്റിന് അശ്ലീല കമന്റ് ഇട്ടയാള്‍ക്കെതിരെ രൂക്ഷ പ്രതികരണവും ആയി വൈഗ രംഗത്തെത്തിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ തന്നോട് പറയാന്‍ വരരുതെന്ന് ഇയാളുടെ കമന്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും പങ്കുവെച്ചുകൊണ്ട് വൈഗ കുറിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകള്‍ വൈഗ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആക്കിയിരുന്നു.

ഇതിനാണ് അശ്ലീല മറുപടി വന്നത്. എന്ത് പോസ്റ്റിടണം എപ്പോള്‍ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാര്‍ ഗതികെട്ട് കേള്‍ക്കും. പക്ഷേ ഇങ്ങോട്ട് പറയാന്‍ വരണ്ട. മൈന്‍ഡ് യുവര്‍ ലാംഗ്വേജ് എന്നായിരുന്നു വൈഗ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇങ്ങനെ പ്രതികരിച്ചാല്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകാതിരിക്കു എന്ന അഭിപ്രായമാണ് കൂടുതലും ആളുകള്‍ ഉന്നയിച്ചത്.

Written by Editor 3

അമ്പോ.. അതീവ ഗ്ലാമറസായി സാനിയ, പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബാക് പോസ്സിങ് ആണ് സാറ മെയിൻ.. പുത്തൻ ഫോട്ടോസിലൂടെ ആരാധകരുടെ മനം മയക്കി താരം