in , , , ,

താൻ അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല, പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്… മാളവിക തുറന്ന് പറയുന്നു

മലയാളം, തമിഴ് സിനിമ ഇൻഡസ്ട്രിയൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് തിളങ്ങിയിട്ടുള്ള താരങ്ങളിൽ ഒരാളാണ് മാളവിക മേനോൻ. 2012 മുതൽ ചലച്ചിത്രരംഗത്ത് സജീവമായി ഇടപെടുന്ന താരം നിദ്ര എന്ന ചിത്രത്തിലെ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തൻറെ കരിയർ ആരംഭിക്കുന്നത്. ആ വർഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ലും നിരവധി ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

മലയാള സിനിമകൾക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും നിറസാന്നിധ്യമായി മാളവിക മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തൻറെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി മാളവികയുടെ പല ചിത്രങ്ങളും സൈബർ ലോകത്ത് ചർച്ച വിഷയമായി മാറിയിട്ടുണ്ട്. അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതുകൊണ്ടാണ് മാളവികയുടെ പേര് മാധ്യമങ്ങളിലും ചർച്ചകളിലും നിറഞ്ഞ് നിൽക്കുന്നത്.

ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബെറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിലെ തന്നെ വൻ വിജയമായവയാണ്. ചെറിയ വേഷങ്ങളിലൂടെ എത്തി നായിക കഥാപാത്രങ്ങളിലേക്ക് വളരുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. അവധി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലെത്തിയ മാളവിക പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് വലിയതോതിൽ ചർച്ച വിഷയം ആയി മാറിയിരുന്നു.

ഇപ്പോൾ ആ ഫോട്ടോ ഷൂട്ടിനെ പറ്റിയുള്ള ചില കാര്യങ്ങൾ മാളവിക തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: യൂട്യൂബ് ചാനൽ ആ സമയത്ത് ഇല്ലാതിരുന്ന നടി ഞാൻ മാത്രമായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാനും ചാനൽ തുടങ്ങി. കുറച്ചുനാൾ മുമ്പ് ഞാനും എൻറെ ഫാമിലിയും മൂന്നാർ പോയിരുന്നു. ഫോട്ടോഗ്രാഫി ടീമും എനിക്കൊപ്പം വന്നിരുന്നു.

അവിടെവെച്ച് വിവിധ കോസ്റ്റ്യൂമിൽ നിരവധി ഫോട്ടോകൾ എടുത്ത് അവരെയെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിൽ ശ്രദ്ധിക്കപ്പെട്ടത് മഞ്ഞ ഡ്രസ്സ് ഇട്ട ഫോട്ടോസ് ആണെന്ന് മാത്രം. ആ ഫോട്ടോ ഇത്രത്തോളം വൈറലാകും എന്ന് ഞാനും കരുതിയിരുന്നില്ല. അന്ന് ധരിച്ച ആ ഡ്രസ്സ് നൈറ്റി അല്ല. അതും മറ്റുള്ള വസ്ത്രം പോലെ ഒന്നായിരുന്നു. അന്ന് അവിടെ നിന്നെടുത്ത ഫോട്ടോയും വീഡിയോയും എൻറെ യൂട്യൂബ് ചാനലിൽ ഞാൻ പങ്കുവെച്ചിരുന്നു.

ഞാൻ സ്വന്തമായി എഡിറ്റ് ചെയ്താണ് യൂട്യൂബ് ചാനലിൽ ആ വൈറൽ കണ്ടന്റ് വീഡിയോ ഇട്ടത്. ആദ്യമായാണ് ഞാൻ സ്വന്തമായി വീഡിയോ എഡിറ്റ് ചെയ്ത് യൂട്യൂബിൽ ഇടുന്നത്. പിറ്റേദിവസം അമ്പലത്തിൽ കുടുംബസമേതം പോയിരുന്നു. അവിടെ നിന്നും തിരിച്ചു വരുമ്പോൾ അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചർച്ചയായി എന്ന് ആദ്യം കണ്ടത്. കൂടാതെ നിരവധി കോളുകളും എൻറെ വസ്ത്രത്തെ കുറ്റപ്പെടുത്തി വന്നു. ഞാൻ നോർമൽ ആയിട്ടാണ് ആ വീഡിയോ ഇട്ടത്.

പക്ഷേ അത് പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ള പോലെ ഇറക്കി. എല്ലാവരും അത് കണ്ടു വിചാരിച്ചിരിക്കുന്നത് ഞാൻ ആ ഡ്രസ്സിനുള്ളിൽ ഒന്നും ഇട്ടിട്ടില്ല എന്നാണ്. അവർ അങ്ങനെയാണ് ആ ഫോട്ടോയെപ്പറ്റി പ്രചരിപ്പിച്ചത്. പക്ഷേ ആ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസ്സിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന്. പലരും ഞാൻ വസ്ത്രത്തിനുള്ളിൽ ഒന്നും ഇട്ടിട്ടില്ലെന്ന തരത്തിൽ പ്രചരിപ്പിച്ചതാണ്.