in

വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്, സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദൻ!

മലയാളികളുടെ പ്രിയ താരം സുരേഷ് ​ഗോപിയെ നേരിട്ടു കണ്ട അനുഭവം പങ്കിട്ട് ഉണ്ണി മുകുന്ദൻ. മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്. ഫോട്ടോസെഷൻ കഴിഞ്ഞതിന് പിന്നാലെയാണ് യാത്രപറഞ്ഞ് ഇറങ്ങിയത്.നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ. അതുകൊണ്ടാണ് ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് ജെന്റിൽ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു

എറണാകുളം ലുലു മാരിയറ്റിൽ എത്തിയത് കഥ കേൾക്കാനായിരുന്നു. തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷേട്ടൻ അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹവും ഏതോ മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഞാൻ അദ്ദേഹെത്ത ഫോണിൽ വിളിച്ചു. എന്റെ നമ്പർ അദ്ദേഹം ഫീഡ് ചെയ്യാൻ ഇടയില്ലെന്നാണ് കരുതിയത്. പക്ഷേ ഫോൺ എടുക്കുമ്പോൾ എന്നെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ആവശ്യം അറിയിച്ചപ്പോൾ വരാൻ പറഞ്ഞു. എന്നോടൊപ്പം വേറെ ചിലരുണ്ടായിരുന്നു. റൂമിൽ ചെന്നപ്പോൾ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. പുറത്തുനിന്ന് എവിടെനിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങൾ. കഴിക്കാൻ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ ഒഴിഞ്ഞുമാറി

‘അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ചോദിക്കാനൊരു മടി. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും എന്റെ സൂപ്പർ ഹീറോകളാണ്. അവർ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെയാണ് അവർ എന്റെ മനസ്സിൽ ജീവിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതിന് കഴിയുകയുമില്ല.

ഒടുവിൽ മടിച്ചുമടിച്ച് ഞാൻ ചോദിച്ചു. ‘സുരേഷേട്ടനോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ?’ ‘പിന്നെന്താ’ അദ്ദേഹം സ്നേഹത്തോടെ ക്ഷണിച്ചു. എനിക്കൊപ്പം വന്നവരാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. എന്റെ ഊഴമായപ്പോൾ ഞാൻ മടിച്ചു. അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നിൽക്കുമ്പോൾ സുരേഷേട്ടൻ വിളിച്ചു. ‘എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ.’ ഞാൻ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു.

മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്. ഫോട്ടോസെഷൻ കഴിഞ്ഞതിന് പിന്നാലെയാണ് യാത്രപറഞ്ഞ് ഇറങ്ങിയത്.നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ. അതുകൊണ്ടാണ് ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് ജെന്റിൽ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്.

Written by admin

‘തൊലി പോലുള്ള വസ്ത്രം ധരിച്ചെത്തി ഗ്ലാമർ താരം’ഉർഫി ജാവേദ്’…വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ..വീഡിയോ കാണാം !!

പതിനഞ്ച് ദിവസം ശരണ്യയെ ഭാര്യ എന്ന നിലയിൽ താൻ സഹിക്കുന്നു, പതിനഞ്ച് ദിവസം സിദ്ധാർത്ഥ് ആണ് സഹിക്കുന്നത്