in

അമ്പോ.. ഇന്റിമേറ്റ് രംഗങ്ങളിൽ ആറാടി സ്വാസിക, ചുതുരത്തിലെ പുതിയ ടീസർ ഇറങ്ങി… വീഡിയോ കാണാം

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു. ടോക്‌സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന.

ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിനിമയുടെ പുറത്തുവന്ന പോസ്റ്റര്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു.

വൃദ്ധനായ ഒരാളുടെ സ്വത്ത് കൈക്കലാക്കാനും ചെറുപ്പക്കാരനായ ഒരാളെ കൂടെ നിര്‍ത്താനും ഒരു സ്ത്രീയെ തന്റെ ശരീരം എങ്ങനെയൊക്കെ പ്രാപ്തമാക്കുന്നു എന്ന അന്വേഷണമാണ് ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ‘ചതുരം.’ സ്വാസികയുടെ സലൈന പല രീതിയിലും ഒരു കഥാപാത്രം എന്നതിലുപരി സിനിമയില്‍ ഒരു ശരീരമാണ്.

കഥാപാത്ര നിര്‍മിതിയേക്കാള്‍ ഉപരി ശരീരത്തിന്റെ പലവിധ സാധ്യതകള്‍ സംവിധായകന്‍ ഉപയോഗിക്കുന്നു. ഈ ഒരു സാധ്യതയും ഇത്താരമൊരു സിനിമ രീതിയും ഇന്ത്യന്‍ സിനിമകള്‍ രണ്ട് ദശാബ്ദങ്ങള്‍ക്കെങ്കിലും മുന്‍പ് ഉപേക്ഷിച്ചതാണ്. പക്ഷേ ‘ചതുരത്തില്‍’ അത്തരമൊരു രീതിയാണ് സംവിധായകന്‍ പിന്തുടരുന്നത്.

എഴുത്തുകാരന്‍ കൂടിയായ വിനോയ് തോമസും സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് ‘ചതുരത്തിന്റെ’ കഥ എഴുതിയത്. മനുഷ്യ മനസ്, ആദിയായ കാമനകള്‍ തുടങ്ങിയ സാധ്യതകളെയാണ് സിനിമയുടെ തിരക്കഥ പിന്‍പറ്റുന്നത്. ശയ്യാവലംബിയായ വൃദ്ധന്റെ ഭാര്യയും ചെറുപ്പക്കാരനെ ശരീരം കൊണ്ട് വരുത്തിയിലാക്കുന്ന മറ്റൊരാളുടെ ഭാര്യയും ഇവിടത്തെ സ്ഥിരം നാട്ടു വാര്‍ത്തമാനങ്ങളിലെ കഥാപാത്രങ്ങളാണ്.

വൈഖ്യാന സാധ്യതകളുടെയും ഷേക്‌സ്പീരിയന്‍ അപനിര്‍മാണത്തിന്റെയും ഒക്കെയപ്പുറം ആ ഇക്കിളി കഥകളിലെ രസിപ്പിക്കുന്ന നായികാ പരിവേഷമാണ് ‘ചതുരത്തില്‍’ സലൈനക്കുള്ളത്. ആ രീതിയില്‍ രൂപപ്പെടുത്തിയ കഥാഗതിയും സംഭാഷണങ്ങളും തിരക്കഥയും ക്യാമറയും ഒക്കെയാണ് ‘ചതുര’ത്തിന്റേത്.

രണ്ട് സ്ത്രീകളുമായി ഒരേ സമയം ബന്ധം പുലര്‍ത്തുന്ന പുരുഷനെ കുറിച്ച് പൊതുവെ നമ്മള്‍ ഉപയോഗിക്കാറുള്ള വാക്ക് ‘പെട്ട് പോയ ആള്‍’ എന്നാണ്. കാലാകാലങ്ങളായി മലയാള സിനിമ അത്തരത്തില്‍ പുരുഷന്മാരെ നിര്‍മ്മിക്കാറുണ്ട്. ജീവിതത്തിലെ രണ്ട് സ്ത്രീകളും തമ്മിലുള്ള വൈരുധ്യങ്ങള്‍ ഇതിനു കാരണമായി ഉയര്‍ത്തുന്നു. പാവം/ തന്റേടി ദ്വന്ദം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പാവം കാമുകിയുടെ നിര്‍ബന്ധബുദ്ധിക്കും തന്റേടിയായ സ്ത്രീയുടെ ശരീരമെന്ന മരീചികക്കും ഇടയില്‍ പെട്ട് പോകുന്ന പുരുഷനെ ‘ചതുര’ത്തിലും കാണാം. സംവിധായകന്റെ മുന്‍ചിത്രമായ ‘ചന്ദ്രേട്ടന്‍ എവിടെയാ’ ഉയര്‍ത്തിയ അതേ രീതിയിലാണ് വേറൊരു ഗണത്തില്‍ പെട്ട ‘ചതുര’വും ഒരു പുരുഷന്റെ ബന്ധങ്ങള്‍ക്കിടയിലുള്ള ആശയക്കുഴപ്പാത്തെ കാണുന്നത്.

പുരുഷന്‍ ‘പെട്ട് പോകുന്ന പാവവും’ സ്ത്രീ മിടുക്ക് കൂടിയ സാമാര്‍ഥ്യകാരിയുമാകുന്നപതിവ് നടപ്പ് രീതി സിനിമ പിന്തുടരുന്നു. ബന്ധത്തിന്റെ ആസൂത്രകയും ഗുണഭോക്താതാവും സ്ത്രീ മാത്രമാകുന്നു. രണ്ട് പേര്‍ തമ്മില്‍ നടന്ന ശരീരികമായ ബന്ധത്തിന് ഒരാള്‍ മാത്രം കാരണമാകുന്ന രീതിയെ സിനിമ പിന്‍പറ്റുന്നു.

മനുഷ്യരെല്ലാം ഓരോ ചതുരത്തിനുള്ളിലാണെന്നാണ് സിനിമ ആത്യന്ധികമായി പറയാന്‍ ശ്രമിക്കുന്നത്. വീടിന്റെ ചതുരം, സദാചാരത്തിന്റെ ചതുരം, ശരീരത്തിന്റെ ചതുരം, പണത്തിന്റെ ചതുരം ഒക്കെയാണ് മനുഷ്യരെ നയിക്കുന്നതെന്നു പല അടരുകളിലായി സിനിമ പറഞ്ഞു പോകുന്നു.

സ്വാസികയുടെ അസാമാന്യ പ്രകടനത്തിന് കൈയടിക്കുകയാണ് പ്രേക്ഷകര്‍. സ്വാസികയുടെ കരിയര്‍ ബെസ്റ്റാണ് ചതുരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സ്വാസികയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ വെളിപ്പെടുത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

Written by Editor 3

ഇനി കാണിക്കാൻ എന്താണ് ബാക്കി ഉള്ളത്.. ജിനൽ ജോഷിയുടെ ചിത്രങ്ങൾക്ക് താഴെ സൈബർ ആക്രമണം

ദൃശ്യത്തിൽ ഒരു ക്ലീവേജ് സീ ഉണ്ടായിരുന്നു, മീന ഒരു തരത്തിലും ആ രംഗം ചെയ്യാൻ സമ്മതിച്ചില്ല, എന്നാൽ കന്നടയിൽ ആ രംഗം നവ്യ ഗംഭീരമാക്കി