in

എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു, അത് ഏതായാലും സാധിച്ചു; സ്വാസിക പറയുന്നു

Swasika shared the concept of marriage.

ടെലിവിഷന്‍ പ്രേക്ഷകര്‍ സ്വാസിക എന്ന നടിയെ ഇഷ്ടപ്പെടാന്‍ കാരണം, സീത എന്ന സീരിയലിലെ കഥാപാത്രം കണ്ടിട്ട് ആണ്. ഇന്ദ്രന്‍ – സീത ജോഡി പൊരുത്തം കുറച്ചൊന്നുമല്ല ജനങ്ങള്‍ക്ക് സ്വാസികയോടുള്ള ഇഷ്ടം കൂട്ടിയത്. എന്നാല്‍ സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചതുരം എന്ന സിനിമയുടെ ടീസറും ട്രെയിലറും വന്നതോടെ സീത ഫാന്‍സിന് ചെറുതല്ലാത്ത സങ്കടം ഉണ്ട്.

സീത ഇങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ സ്വാസിക പറയുന്നു, നല്ല ഒരു വേഷം വന്നിട്ട് അത് ഞാന്‍ ചെയ്തില്ല എങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ് എന്ന്. ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.

ഇന്ന ഇന്ന രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്.

ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും. അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണ്. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നാണ് സ്വാസിക ചോദിയ്ക്കുന്നത്. സിനിമയിലേക്ക് വരുന്ന സമയത്ത് ഒരിക്കലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്‌സ് ഇടില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു.

പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും കാഴ്ചപ്പാടുകള്‍ മാറുന്നതും. കഥാപാത്രത്തിന് വേണ്ടി ഓരോരുത്തരും എടുക്കുന്ന എഫേട്‌സ് അത്രയും ആണ്. ഏത് സിനിമ വരുമ്പോഴും അമ്മയോട് എല്ലാം വിശദമായി പറയാറുണ്ട്. ചതുരം വന്നപ്പോള്‍ തന്നെ കഥാപാത്രം എങ്ങിനെയുള്ളതാണ് എന്നും, ഏതൊക്കെ രംഗങ്ങള്‍ ഉണ്ടാവും എന്നും, ഡ്രസ്സിങ് സ്‌റ്റൈല്‍ എങ്ങിനെയായിരിയ്ക്കും എന്നും എല്ലാം പറഞ്ഞിട്ടുണ്ട്.

പക്ഷെ ലൊക്കേഷനിലെത്തി ഞാന്‍ ഓരോ വേഷം മാറുമ്പോഴും അമ്മയ്ക്ക് ടെന്‍ഷനായി. ഷോട്‌സ് ഒന്നും നിത്യ ജീവിതത്തില്‍ അധികം ഉപയോഗിക്കാത്ത ആളാണ് ഞാന്‍. ആ വേഷത്തില്‍ ഞാന്‍ കംഫര്‍ട്ട് ആയിരിക്കുമോ എന്നായിരുന്നു അമ്മയുടെ ടെന്‍ഷന്‍. കിടപ്പറ രംഗങ്ങള്‍ എല്ലാം ക്യാമറ ട്രിക്ക് ആണോ എന്ന് ചില സീത ഫാന്‍സ് ചോദിയ്ക്കുന്നുണ്ട്.

ആണ് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളമാവും. പൂര്‍ണമായും ക്യാമറ ട്രിക്ക് അല്ല, ടെക്‌നിക്കല്‍ ആണ് എല്ലാ കാര്യങ്ങളും. ഫൈറ്റ് രംഗങ്ങളില്‍ ടൈമിങ് തെറ്റിയാല്‍ അടി കിട്ടും എന്ന് പറയുന്നത് പോലെ തന്നെയാണ് റൊമാന്റിക് രംഗങ്ങളും. ഒരു രംഗം ചെയ്യുമ്പോള്‍ ടൈമിങ്, ലൈറ്റ്, ആ നേരം പറയേണ്ട ഡയലോഗുകള്‍ എല്ലാം നമ്മുടെ മൈന്റില്‍ ഉണ്ടാവും.

ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ വച്ച് ആണ് ചെയ്യുന്നതും. ക്യാമറയ്ക്ക് വേണ്ടി ചെയ്യുന്ന രംഗങ്ങളില്‍, അതേ ഫീല്‍ നമുക്കും ഉണ്ടാവും എന്ന് തെറ്റിദ്ധരിക്കരുത്. ചിലരുടെ ധാരണ ഇത്തരം റൊമാന്റിക് രംഗങ്ങള്‍ അതേ ഫീലിലാണ് നമ്മള്‍ ചെയ്യുന്നത് എന്നതാണ്. അത് തെറ്റാണ്. റൊമാന്റിക് രംഗം മാത്രമല്ല, ഏതൊരു ഇമോഷന്‍ രംഗവും ആക്ഷന്‍ രംഗവും ചെയ്യുന്നത് ക്യാമറയ്ക്ക് വേണ്ടി മാത്രമാണ്. ഫീല്‍ ചെയ്തുകൊണ്ട് അല്ല- സ്വാസിക പറഞ്ഞു.

കൂടാതെ ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറയുന്നുണ്ട്, എ പടം ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് സാധിച്ചു എന്നും വളരെ രസകരമായി സ്വാസിക പ്രതികരിച്ചു.

Written by Editor 3

ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9% പേരുടെയും ദാമ്പത്യം വിജയിച്ചിട്ടില്: .സീരിയൽ നടി അനുശ്രീ പറയുന്നു

ഇളം ചൂടുള്ള സീസൺ.. നാടൻ ലുക്കിൽ ഹോട് ഫോട്ടോസ് പങ്കുച്ച് മഡോണ, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം