in

നമ്മൾ അങ്ങനെ പറഞ്ഞാൽ സമൂഹം പോക്ക് കേസാണ് എന്നും പറയും ആണുങ്ങൾ പറയുമ്പോൾ മാസ്സും; അടുത്ത കൂട്ടുകാരി ചതിച്ചതിനെ കുറിച്ചും പ്രണയത്തിനെ കുറിച്ചും ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ പറയുന്നു

മലയാളം ബിഗ് ബോസ് സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ. സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ദിൽഷാ, റോബിൻ പ്രണയമായിരുന്നു എങ്കിൽ സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയമായിരുന്നു.

തന്റേതായ മത്സരരീതിയിലൂടെ മുന്നേറിയ താരത്തിന് ഗ്രാൻഡ്ഫിനാലെക്ക് തൊട്ടടുത്തു വരെ എത്താൻ സാധിക്കുകയും ചെയ്തിരുന്നു. മണിക്കുട്ടനോടുള്ള പ്രണയത്തിൻറെ പേരിൽ ഒട്ടനവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന താരത്തെ അനുകൂലിക്കുന്നവരുടെ എണ്ണവും കുറവല്ല.

ബിഗ്ബോസിൽ നിന്നും പുറത്തു വന്നപ്പോൾ ആദ്യം കാണുന്നത് ട്രോളുകൾ ആയിരുന്നു എന്ന് സൂര്യ തന്നെ വ്യക്തമാക്കുന്നു. അത് കണ്ടപ്പോൾ വലിയ വിഷമം തോന്നിയെന്നാണ് ബിഗ് ബോസ് ടോക്‌സ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. മണിക്കുട്ടനുമായുള്ള കോംബോയെ കുറിച്ചും അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു.

ഒരു കോമ്പോ പിടിക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഒന്നുമായിരുന്നില്ല ഞാൻ പ്രവർത്തിച്ചിരുന്നതെന്നും തുടക്കം മുതൽ തന്നെ എനിക്ക് നല്ല പിന്തുണ നൽകിയിരുന്നു ആളായിരുന്നു, ഞങ്ങൾ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും ആണ് അപ്പോൾ തോന്നിയ ഒരു അഫക്ഷൻ ആണ് അങ്ങനെ തോന്നിയ കാര്യമാണ് ആ ബന്ധം എന്ന് താരം വ്യക്തമാക്കിയിരുന്നു.

ഈയൊരു കാര്യം പുറത്തു വരുമ്പോൾ നെഗറ്റീവ് ആയിരിക്കുമെന്ന് അറിയാമായിരുന്നു എന്നും നമ്മൾ എത്ര സ്ത്രീ,പുരുഷ സമത്വം എന്ന് പറഞ്ഞാലും ഒരു പെൺകുട്ടി ഒരു ആൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുക എന്ന് പറയുന്നത് സമൂഹത്തിന് അംഗീകരിക്കുവാൻ കഴിയുന്ന കാര്യമല്ല.

എന്നാൽ നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ അത് വലിയ മാസൊക്കെയാവും. സ്ത്രീകൾ പറഞ്ഞാൽ അത് അംഗീകരിക്കില്ല എങ്കിലും എനിക്ക് എൻറെ കാര്യം മറച്ചുവെക്കാൻ തോന്നിയില്ല എന്നാണ് സൂര്യ പറഞ്ഞത്. ബിഗ് ബോസിന് ശേഷം തനിക്ക് സൈബർ അറ്റാക്ക് ശക്തമായിരുന്നു എന്നും സൂര്യ പറയുന്നു.

എനിക്ക് നേരെ ഉണ്ടായതിൽ അത്ര വിഷമം തോന്നിയില്ല എന്നും എന്നാൽ അമ്മയെയും അച്ഛനെയും പറഞ്ഞപ്പോൾ അവർ ഇതൊന്നും കേൾക്കാൻ അർഹതയില്ലാത്തവരായതുകൊണ്ട് പോലും എനിക്ക് ഏറെ വിഷമം തോന്നി എന്ന് സൂര്യ പറയുന്നു.

കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും സങ്കടം വരുന്ന ആൾ ആയതുകൊണ്ട് ആളുകളുമായി സൗഹൃദം ഉണ്ടാക്കിയെടുക്കാനും തനിക്ക് വലിയ താല്പര്യമുണ്ടെന്ന് താരം പറയുന്നു. എന്നാൽ നമ്മൾ പറയുന്ന കാര്യങ്ങളും അവർ മനസ്സിലാക്കിയെടുക്കുന്ന കാര്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും അതുകൊണ്ടുതന്നെ പലപ്പോഴും ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

പഠിക്കുന്ന കാലഘട്ടത്തിൽ തനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു എന്നും എന്നാൽ അവളിൽ നിന്ന് ഒരു മോശം അനുഭവം തനിക്ക് ഉണ്ടായി എന്നുമാണ് സൂര്യ പറയുന്നത്. അവൾ തന്നോട് ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല എന്നും അതറിഞ്ഞപ്പോൾ ഏറെ വിഷമം തോന്നി എന്നും മൂന്നു ദിവസത്തോളം ആശുപത്രിയിൽ സ്വബോധമില്ലാതെ കിടന്നു എന്നുമാണ് സൂര്യ പറയുന്നത്.

Written by Editor 1

അഭിനയിച്ചത് ആകെ രണ്ടേ രണ്ട് സിനിമകളിൽ, എന്നാൽ അത് രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം, എന്നിട്ടും കാണാമറയത്ത് അഖില ശശിധരൻ; താരം എവിടെയെന്ന് തേടി ആരാധകർ

സ്വകാര്യ ലൈഫിൽ ചേട്ടൻ, പ്രൊഫഷണൽ ലൈഫിൽ എന്റെ ഗുരു; ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറയുന്നു